ആവേശം തോറ്റു; പരിചയം ജയിച്ചു; സെമിയുടെ സമ്മർദത്തിൽ കുടുങ്ങി മൊറോക്കോ പുറത്ത്; ഫ്രാൻസ് ഫൈനലിൽ; 18 ന് അർജന്റീനയെ നേരിടും; ഖത്തറിൽ നിന്നും ലിജോ ജേക്കബ്

ലിജോ ജേക്കബ്

Advertisements

നിർണ്ണായകമായ ലോകകപ്പ് സെമിയിൽ ആവേശം തോറ്റു. പരിചയം ജയിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മൊറോക്കോയെ തോൽപ്പിച്ച ഫ്രാൻസ് ഫൈനലിൽ. 18 ന് രാത്രി എട്ടരയ്ക്കു നടക്കുന്ന ഫൈനലിൽ അർജന്റീനയെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് നേരിടും. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫ്രാൻസ് ഫൈനലിൽ എത്തുന്നത്. ഫ്രാൻസിനു വേണ്ടി പ്രതിരോധ നിരത്താരം തിയോ ഹെർണ്ണാണ്ടസ് അഞ്ചാം മിനിറ്റിലും, പകരക്കാരനായിറങ്ങിയ 44 ആം സെക്കൻഡിൽ കോളോ മുനെയുമാണ് ഗോൾ നേടിയത്. 79 ആം മിനിറ്റിലായിരുന്നു കോളോ മുനേയുടെ ഗോൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗോൾ നില സൂചിപ്പിക്കും പോലെ ാെട്ടും ഏകപക്ഷീയമായിരുന്നില്ല മൊറോക്കോയുടെ കളി. അപ്രതീക്ഷിതമായി അഞ്ചാം മിനിറ്റിൽ വലയിൽ ഗോളെത്തിയതിനു പിന്നാലെ ആക്രമിച്ചു കളിച്ചു കയറാനാണ് മൊറോക്കോ ശ്രമിച്ചത്. ഫ്രഞ്ച് പോരാളികളുടെ കാലിൽ നിന്നും പന്ത് കോരിയെടുത്ത് ആക്രമിച്ചു കയറിയ മൊറോക്കോ ഓരോ നിമിഷവും ഗോൾ വീഴുമെന്ന പ്രതീതി സൃഷ്ടിച്ചു. ഭാഗ്യക്കേടും, സെമി ഫൈനലിന്റെ സമ്മർദവുമാണ് പലപ്പോഴും മൊറോക്കോയെ ഗോളിൽ നിന്നും അകറ്റി നിർത്തിയത്.

അഞ്ചാം മിനിറ്റിൽ ഗോൾ മുഖത്തേയ്ക്കു ഫ്രാൻസ് നടത്തിയ മികച്ച ഒരു മുന്നേറ്റം ഗോൾ മുഖത്ത് നിന്ന് ഒരു ഹാഫ് വോളിയിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു ഹെർണ്ണാണ്ടത്. ഫ്രാൻസിനു വേണ്ടി സെമിയിൽ ഗോൾ നേടുന്ന മൂന്നാമത്തെ പ്രതിരോധ താരമാണ് ഹെർണ്ണാണ്ടസ്. ഇതിനു ശേഷം ആക്രമണം കടുപ്പിച്ച മൊറോക്കോ ഒരു തരിമ്പു പോലും വഴങ്ങാൻ തയ്യാറായില്ല. ഇതിനിടെയാണ് രണ്ടാം ഗോൾ എത്തിയത്. എംബാപ്പേ നടത്തിയ മുന്നേറ്റത്തെ മൊറോക്കോ താരങ്ങൾ ബോക്‌സിനുള്ളിൽ വളഞ്ഞു. സ്വന്തമായി ഷോട്ടെടുക്കാൻ അവസരം ലഭിക്കില്ലെന്നുറപ്പാക്കിയ എംബാപ്പേ പന്ത് കോളോ മുനേയ്ക്കു മറിച്ചു. മാർക്ക് ചെയ്യാപ്പെടാതെ നിന്ന താരത്തിന്റെ ഷോട്ട് തടയാൻ മൊറോക്കോ ഗോളി മുഴുനീള ഡൈവ് നടത്തിയെങ്കിലും പന്ത് തടയാനായില്ല. ഇതോടെ വിജയവും ഫൈനൽ പ്രവേശനവും ഫ്രാൻസ് ഉറപ്പാക്കി.

Hot Topics

Related Articles