കോട്ടയത്തേത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം: ഫ്രാൻസിസ് ജോർജ്

കോട്ടയത്തേത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ഫ്രാൻസിസ് ജോർജ്. വിജയത്തെ വിനയപൂർവ്വം സ്വീകരിക്കുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളിലും, കേരളത്തിൻ്റെ പൊതുവായ ആവശ്യങ്ങളിലും ആത്മാർത്ഥമായി പരിശ്രമിക്കും. കോട്ടയത്ത് കേരള കോൺഗ്രസുകൾ തമ്മിലുള്ള മത്സരമല്ലെന്നും, എൽഡിഎഫ് – യുഡിഎഫ് പോരാട്ടമായി കണ്ടാൽ മതിയെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന സർക്കാരിനെതിരായ വികാരവും ദേശീയതലത്തിൽ മാറ്റം വരണമെന്നുള്ള ജനാധിപത്യ മതേതര സമൂഹത്തിൻ്റെ പൊതു വികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Advertisements

Hot Topics

Related Articles