വന്യമൃഗശല്യം; സർക്കാർ നിസംഗത അവസാനിപ്പിക്കണം: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: സംസ്ഥാന വ്യാപകമായി കാട്ടാനകളും കാട്ടുപോത്ത്, പുലി, കടുവ , കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണങ്ങൾ മൂലം മനുഷ്യ ജീവനുകളും കൃഷികളും വീടുകളും നഷ്ടപ്പെട്ടിട്ടും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നതായി കേരളാ കോൺഗ്രസ് ഡെപ്യുട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്എം.പി. കുറ്റപ്പെടുത്തി. സർക്കാരുകൾ നിസംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കാട്ടുമൃഗങ്ങളെ ഉൾവനങ്ങളിൽ സംരക്ഷിക്കുന്നതിനും ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം. ട്രെഞ്ച്, കോൺക്രീറ്റ് ഭിത്തി, സോളാർ വേലി തുടങ്ങിയ സ്ഥാപിക്കണം. കൃഷി നശിപ്പിക്കുന്ന പന്നിക്കൂട്ടത്തെ ഇല്ലായ്മ ചെയ്യാൻ കർഷകർക്ക് അനുവാദം നൽകണം. വിളകൾക്കും വീടുകൾക്കുമുള്ള നഷ്ടപരിഹാര തുക ഉയർത്തണം. മരണമടയുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം എത്രയും വേഗം ലഭ്യമാക്കണം. ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. റബർ, നെൽ കർഷക പ്രശ്നങ്ങൾ പരിഹരിക്കണം. കർഷകക്ഷേമനിധിബോർഡ്‌പ്രവർത്തനം കാര്യക്ഷമമാക്കി കർഷകർക്ക് 5000 രൂപ പെൻഷൻ ലഭ്യമാക്കണം. 60 വയസ് കഴിഞ്ഞ കർഷക തൊഴിലാളികൾക്ക് നൽകാനുള്ള 2014 മുതലുള്ള അതിവർഷാനുകൂല്യ കുടിശിക കൊടുക്കാൻ കേരള ബജറ്റിൽ 230 കോടി രൂപനീക്കിവയ്ക്കണം. ഫ്രാൻസിസ് ജോർജ് എം.പി അഭ്യർത്ഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ ജനുവരി 27 മുതൽ യു.ഡി.എഫ് നടത്തുന്ന മലയോരസംരക്ഷണ യാത്രയ്ക്ക് എല്ലാ സ്ഥലങ്ങളിലും സ്വീകരണം നൽകാനും മുന്നോടിയായി ജില്ലാ യോഗങ്ങൾകൂടാനും യോഗം തീരുമാനിച്ചു. കേരള കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽ ജോയി എബ്രാഹം എക്സ് എം.പി. സംഘടനാപ്രവർത്തനമാർഗരേഖ അവതരിപ്പിച്ചു. പാർട്ടി സംസ്ഥാന വൈസ്ചെയർമാൻ കെ.എഫ് വർഗീസ്, എ.കെ.ജോസഫ് കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന ഭാരവാഹികളായ ജോയി തെക്കേടത്ത്, ബേബി തോട്ടത്തിൽ, സി.റ്റി.തോമസ്, ജോർജ് കിഴക്കുമശ്ശേരി, നിതിൻ സി. വടക്കൻ, ആന്റച്ചൻ വെച്ചുച്ചിറ , വൈ. രാജൻ, ഗണേശ് പുലിയൂർ, സണ്ണി തെങ്ങുംപ്പള്ളി, കുഞ്ഞ് കളപ്പുര, സോജൻ ജോർജ്, ബിനു ജോൺ , ജെയിംസ് പതാരം ചിറ, സിബിച്ചൻ തറയിൽ , വിനോദ് ജോൺ, വർഗീസ് താനം, ജോണി പുളിന്തടം, ബേബിച്ചൻ കൊച്ചു കരൂർ, കുറ്റിയിൽ ശ്യാം, ടോമി കാവാലം, എം.വി. ജോൺ, ജോൺ വട്ടപ്പാറ, പി.ജി. പ്രകാശൻ , ടോമി ജോർജ്, ജെയ്സൺ അത്തിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. പി.എം. തോമസ്, ബാബു ജോൺ, പി.വി.ജോർജ് , പി.കെ. അപ്പുക്കുട്ടൻ, പ്രമോദ് കൃഷ്ണൻ, അരുൺ ജോർജ്, ജിജി ആന്റണി, വാസുദേവൻ നായർ കണ്ണൂർ ,പി.ആർ ശശിധരൻ, റ്റി.ജെ. പുന്നൂസ്,പി.പി. സാജു, കെ. ഇസഡ് . ജോസഫ്, ഷിജു ചാക്കോ, മാത്യൂ ചൂരവേലിൽ,കെ.എൽ.ബിജു, ആന്റണി പുതുപ്പറമ്പിൽ, ജോർജ് കുര്യൻ, പി.സി.ജോസഫ്, ഇമ്മാനുവൽ മാതേയ്ക്കൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.