മുണ്ടക്കയം: കൂട്ടിക്കൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെയും ഈരാറ്റുപേട്ട സി & ൻ സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓർത്തോ, ഇ.എൻ.റ്റി. വിഭാഗങ്ങളുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിന് ചെയർമാൻ അയൂബ് ഖാൻ കാസിം അധ്യക്ഷത വഹിച്ചു. ഡോ.കെ.സി. ചെറിയാൻ, ഡോ. പോൾബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ സൗമ്യ ഷെമീർ, ജെസി ജോസ്, ജിയാഷ് കരീം, ഫരീത് ഖാൻ, അയൂബ് ഖാൻ കട്ട പ്ലാക്കൽ, ഷാഹുൽ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പ്രശസ്ത ഓർത്തോ സർജൻ ഡോ. പോൾ ബാബു, ഇ എൻ റ്റി വിദഗ്ദ ഡോ. ശ്വേത മേരി സാബു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. പരിപാടികൾക്ക് പി.എച്ച്. ഹനീഫ, കെ എച്ച് തൗഫീഖ്, അൻവർ ദീൻ, പരീത് കുട്ടി കൈനികര, ഷിഹാബ് ഷെരീഫ്, നഹീബ്, P.A അഷറഫ്,ഷാജി വട്ടകത്തറ, പി.എം താഹ, കെ ബി ഇസ്മായിൽ, നാസർ ഓലിക്കപ്പാറ, നാസർ പുതുപറമ്പിൽ, മുജീബ് കാസിം, നൗഷാദ് പുതു പറമ്പിൽ അഷ്ഹദ് അയൂബ്, റസൽ തൗഫീക്, അറഫ ഫാത്തിമ, മിസ്ബാഹ്, മിഷാൽ, ബിലാൽ തുടങ്ങിയവർ പരിപാടിക്കും നേതൃത്വം നൽകി.