“ഫ്രീഡം ടു ട്രാവൽ”: സ്വാതന്ത്ര്യ ദിനത്തിൽ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ

കൊച്ചി: രാജ്യം 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പുത്തൻ ഓഫറുമായി കൊച്ചി മെട്രോ.ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഈ ഓഗസ്റ്റ് പതിനഞ്ചിന് ‘ഫ്രീഡം ടു ട്രാവല്‍’ എന്ന ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ.

Advertisements

ഈ സ്വാതന്ത്ര്യ ദിനത്തിൽ കൊച്ചി മെട്രോയില്‍ വെറും 10 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെ.എം ആര്‍.എല്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ രാത്രി 11 മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും 10 രൂപ മാത്രമാവും വാങ്ങുക. ക്യുആർ ടിക്കറ്റുകള്‍ക്കും, കൊച്ചി വണ് കാര്ഡ് ഉപയോഗിക്കുന്നവര്ക്കും ഈ ഇളവ് ലഭ്യമാവുന്നതാണ്.

Hot Topics

Related Articles