നിർണ്ണായക മത്സരത്തിൽ മുഴുവൻ ഊർജവും പുറത്തെടുത്തു കളിച്ച ടുണീഷ്യയ്ക്ക് നാടകീയമായ വിജയം. ഗ്രൂപ്പിലെ വൻ ശക്തികളും ലോക ചാമ്പ്യന്മാരുമായ ഫ്രാൻസിനെ വിറപ്പിച്ചു നിർത്തിയ ടുണീഷ്യ അവസാന നിമിഷം വഴങ്ങിയ ഗോളിലൂടെ സമനില വഴങ്ങുമെന്നു തോന്നിപ്പിച്ചെങ്കിലും, വാറിലൂടെ ഗോൾ നിഷേധിച്ചതോടെ വിജയിച്ചു കയറി. ഫ്രാൻസിനെ ഇൻജ്വറി ടൈമിന്റെ അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിൽ നിർത്തിയാണ് കുഞ്ഞന്മാരായ ടുണീഷ്യ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ഇൻജ്വറി ടൈംമിൽ എംബാപ്പേ ഫ്രാൻസിന് വേണ്ടി ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്നു കണ്ടെത്തി.
58 ആം മിനിറ്റിൽ വഹാബി ഖസാരി നേടിയ തകർപ്പൻ ഗോളിലൂടെയാണ് ടുണീഷയ് ലോക ചാമ്പ്യന്മാരെ കീഴടക്കിയത്. ആറു പോയിന്റുമായി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ രണ്ടാം റൗണ്ടിലേയ്ക്കു കടന്നു. ആറു പോയിന്റ് നേടിയെങ്കിലും ഗോൾ വ്യത്യാസത്തിൽ രണ്ടാമന്മാരായാണ് ആസ്ട്രേലിയ റൗണ്ട് ഓഫ് 16ലേയ്ക്ക് യോഗ്യത നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർണ്ണായക മത്സരത്തിൽ വിജയിക്കുകയും, ആസ്ട്രേലിയ തോറ്റാൽ മാത്രം സാധ്യതയുള്ളു എന്ന അവസ്ഥയിലാണ് ടുണീഷ്യ ലോക ചാമ്പ്യന്മാരെ നേരിടാൻ ഇറങ്ങിയത്. ആസ്ട്രേലിയയുടെ ഫലത്തെ ഭയക്കാതെ മരിച്ചു കളിക്കാനായിരുന്നു ടുണീഷ്യൻ ടീമിന്റെ തീരുമാനവും. പൊരിഞ്ഞ പോരാട്ടം തന്നെയാണ് ടൂണീഷ്യ കാഴ്ച വച്ചതും. ഈ പോരാട്ടത്തിന്റെ ഫലമാണ് 58 ആം മിനിറ്റിൽ നേടിയ ഗോളിലൂടെ സ്വന്തമാക്കിയത്. ജയിച്ചാൽ പോലും സാധ്യത വിരളമായിരുന്ന മത്സരത്തിൽ ആസ്ട്രേലിയയ്ക്ക് എതിരെ പൊരുതി നോക്കിയാണ് ഡെൻമാർക്ക് കീഴടങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഡെൻമാർക്കിന്റെ തോൽവി.