മഴ ഒഴിഞ്ഞാല്‍ പണി തുടങ്ങും, തകര്‍ന്നാല്‍ കരാറുകാരന്‍ തന്നെ പരിഹരിക്കണം; റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചെന്നും റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാല്‍ കരാറുകാരന്റെ ജോലി തീരില്ലെന്നും പരിപാലന കായളവില്‍ റോഡിലുണ്ടാകുന്ന തകരാറുകള്‍ എല്ലാം കരാറുകാരന്‍ തന്നെ പരിഹരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോണ്‍ട്രാക്ട് നല്‍കാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസങ്ങളില്‍ റാഡ് പണി നടത്തും.ജല അതോറിറ്റി റോഡുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ കിട്ടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ശ്രമം തുടങ്ങി. ഉടന്‍തന്നെ യോഗം വിളിച്ച് പ്രശ്ന പരിഹാരം കാണും.

Hot Topics

Related Articles