ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയില്‍. മഴ വില്ലനായ മത്സരം അഞ്ചാം ദിനംവരെ നീങ്ങിയതിന് ശേഷമാണ് സമനിലയില്‍ കലാശിച്ചത്.മഴ വില്ലനായ മത്സരത്തിന്റെ നാലാം ദിനം അവസാനിക്കുമ്ബോള്‍ ഇന്ത്യ ഒമ്ബത് വിക്കറ്റിന് 252 റണ്‍സെന്ന നിലയിലാണ്. കഷ്ടിച്ച് ഫോളോ ഓണ്‍ ഒഴിവാക്കിയ ഇന്ത്യക്കായി ആകാശ് ദീപും (27) ജസ്പ്രീത് ബുംറയും (10) ക്രീസില്‍ തുടരുകയാണ്. ഇരുവരും അവസാന വിക്കറ്റില്‍ നടത്തിയ ഗംഭീര പ്രകടനമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.അഞ്ചാം ദിനം അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇന്ത്യ സമനില നേടിയെടുക്കും. അഞ്ചാം ദിനം തുടക്കത്തിലേ ഇന്ത്യയെ പുറത്താക്കി മറുപടിക്കിറങ്ങി 300ന് മുകളിലേക്ക് അതിവേഗം വിജയലക്ഷ്യം എത്തിക്കാനാവും ഓസീസ് ശ്രമിക്കുക. എന്നാല്‍ മഴ വില്ലനാവുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുള്ളത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ ഗംഭീര സ്‌കോറാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. 445 റണ്‍സ് ആതിഥേയര്‍ പടുത്തുയര്‍ത്തി. ഓസീസിന്റെ മുന്‍നിരയെ വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും ട്രാവിസ് ഹെഡ് (151) സ്റ്റീവ് സ്മിത്ത് (101) കൂട്ടുകെട്ടാണ് ഓസീസിന് അടിത്തറ പാകിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ഹെഡ് അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ ക്ലാസിക് ഇന്നിങ്‌സോടെ സ്മിത്തിന്റെ തിരിച്ചുവരവാണ് ഗാബയില്‍ കണ്ടത്.ഉസ്മാന്‍ ഖ്വാജ (21), നതാന്‍ മക്‌സ്വീനി (9), മാര്‍നസ് ലബ്യുഷെയ്ന്‍ (12), മിച്ചല്‍ മാര്‍ഷ് (5) എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ അലക്‌സ് ക്യാരി 70 റണ്‍സോടെ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. പാറ്റ് കമ്മിന്‍സും (20) മിച്ചല്‍ സ്റ്റാര്‍ക്കും (18) നിര്‍ണ്ണായക റണ്‍സ് വാലറ്റത്ത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറും മുഹമ്മദ് സിറാജ് രണ്ടും ആകാശ് ദീപും നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റുകളും വീഴ്ത്തി.മോശം ഫോമിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് നിര ഗാബയിലും ഇതേ തകര്‍ച്ച ആവര്‍ത്തിച്ചു. യശ്വസി ജയ്‌സ്വാള്‍ നാല് റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ശുബ്മാന്‍ ഗില്‍ ഒരു റണ്‍സാണ് നേടിയത്. ഇവരെല്ലാം അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. വിരാട് കോലി വീണ്ടും ഓഫ് സൈഡ് കെണിയില്‍ വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. റിഷഭ് പന്തും (9), രോഹിത് ശര്‍മയും (10) നിരാശപ്പെടുത്തി.വന്‍ തകര്‍ച്ചയിലേക്ക് പോയ ഇന്ത്യയെ കെ എല്‍ രാഹുലിന്റെ (84) പ്രകടനമാണ് പിടിച്ചുയര്‍ത്തിയത്. മധ്യനിരയില്‍ രവീന്ദ്ര ജഡേജ (77) നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയും നേടി. നിതീഷ് കുമാര്‍ 16 റണ്‍സെടുത്താണ് മടങ്ങിയത്. ഒരു ഘട്ടത്തില്‍ ഫോളോ ഓണ്‍ ഭീഷണി നേരിട്ട ഇന്ത്യയെ ബുംറയും ആകാശ് ദീപും ചേര്‍ന്നാണ് രക്ഷിച്ചത്.31 റണ്‍സെടുത്ത ആകാശിനെ പുറത്താക്കി ട്രാവിസ് ഹെഡാണ് ഇന്ത്യയുടെ ഇന്നിങ്‌സിന് അവസാനമിട്ടത്. ഇതോടെ 260 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്. ഫോളോ ഓണ്‍ ഭീഷണി ഒഴിവായതോടെ സമനിലയിലേക്കാമെത്താമെന്ന പ്രതീക്ഷയിലേക്ക് ഇന്ത്യ എത്തുകയായിരുന്നു.രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയെ തുടക്കത്തിലേ ഇന്ത്യ വിറപ്പിച്ചു. ഉസ്മാന്‍ ഖ്വാജയെ (8) പുറത്താക്കി ബുംറയാണ് തുടക്കമിട്ടത്.
നതാന്‍ മക്‌സ്വീനിയെ (4) ആകാശ് ദീപും മാര്‍നസ് ലബ്യുഷെയ്‌നെ (1) ബുംറയും മിച്ചസല്‍ മാര്‍ഷിനെ (2) ആകാശ് ദീപും മടക്കിയതോടെ 28 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഓസീസ് തകര്‍ന്നു. സ്റ്റീവ് സ്മിത്തിനെ (4) മുഹമ്മദ് സിറാജും മടക്കിയതോടെ ഓസീസ് വലിയ പ്രതിസന്ധിയിലേക്കാണ് പോയത്.ട്രാവിസ് ഹെഡ് (17) അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ സിറാജിന്റെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ ഹെഡ് വീണു. പാറ്റ് കമ്മിന്‍സിനെ (22) ബുംറ പുറത്താക്കിയതോടെ 7 വിക്കറ്റിന് 89 റണ്‍സെന്ന നിലയില്‍ ഓസീസ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യം. ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആകാശ് ദീപും സിറാജും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.