മൂവി ഡെസ്ക്ക് : സിനിമ ആസ്വാദകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സിനിമയാണ് അമര്‍ അക്ബര്‍ ആന്റണി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നമിത പ്രമോദ് ആയിരുന്നു നായിക.2015ല്‍ പുറത്തിറങ്ങിയ ചിത്രം പറഞ്ഞ പ്രമേയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണുവാണ് രണ്ടാം ഭാഗം വരുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ബിബിൻ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നായിരുന്നു അമര്‍ അക്ബര്‍ ആന്റണിക്ക് തിരക്കഥ ഒരുക്കിയത്. ഡാൻസ് പാര്‍ട്ടി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയില്‍ ആയിരുന്നു രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം.