ചാന്നാനിക്കാട് : കേരളത്തിലെ നാടൻ ആനകളിലെ ഇളമുറക്കാരൻ കീഴൂട്ട് വിശ്വനാഥന് തിരുമുഖം നൽകി ചോഴിയക്കാട് ഗ്രാമം. ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമിയുടെ തിരുമുഖമാണ് പ്രദേശത്തെ ആന പ്രേമികൾ കീഴൂട്ട് വിശ്വനാഥന് സമർപ്പിച്ചത്. ചോഴിയക്കാട് കുംഭകുട ആഘോഷസമിതി സമിതിയുടെയും ചോഴിയക്കാട് സഹ്യപുത്രാ ആനപ്രേമി സംഘത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. മെയ് നാല് ബുധനാഴ്ച രാവിലെ പത്തിന് ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമിയുടെ തിരുമുഖം ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കൊമ്പന് സമർപ്പിച്ചു. മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ബി ഗണേഷ്കുമാറിന്റെ കൊമ്പനാ ബ് ഗജകുമാരൻ കീഴൂട്ട് വിശ്വനാഥൻ.
Advertisements