സുനാമി ഫ്‌ളാറ്റില്‍ സ്റ്റെയർകേസിനടിയിൽ കഞ്ചാവ് ചെടി നട്ട് വളർത്തി : യുവാവ് അറസ്റ്റിൽ 

ഇരവിപുരം: കൊല്ലം നഗരത്തില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളർത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റില്‍ ശ്യാം ലാലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.വീടിന്റെ സ്റ്റെയർ കേസിന്റെ അടിയിലാണ് കഞ്ചാവ് ചെടികള്‍ വളർത്തിയത്. രഹസ്യ വിവരം ലഭിച്ച്‌ ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

Advertisements

പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത വിധത്തിലാണ് കഞ്ചാവ് ചെടികള്‍ ചെടിച്ചട്ടിയില്‍ നട്ടു വളർത്തിയത്. ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിലായിരുന്നു ഇവ ഒളിപ്പിച്ചത്. രണ്ട് മാസത്തോളം വളർച്ചയെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികളും ഒരു ചെറിയ ചെടിയും പിടിച്ചെടുത്തു. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസറുടേ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാള്‍ മറ്റാർക്കെങ്കിലും കഞ്ചാവ് നല്‍കിയോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Hot Topics

Related Articles