‘ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ല’; ബാര്‍ കോഴ ആരോപണം തളളി ഗണേഷ് കുമാര്‍

തൃശ്ശൂർ: മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നടത്താനുളള ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടല്‍സ് ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ പുറത്ത് വന്നതിന് പിന്നാലെ വിവാദം കൊഴുക്കുന്നു. അനുകൂല മദ്യനയത്തിലെ ഇളവിന് പകരം കോഴയെന്ന നിലയില്‍ പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്നതിനിടെ ആരോപണങ്ങളെ പൂർണമായും തളളി മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി. ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ലെന്നും ഇവിടെയാരും കാശു വാങ്ങില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. ഇടത് മുന്നണിയുടെ മദ്യനയം നടപ്പാക്കാൻ കോഴ നല്‍കേണ്ടതില്ല. അതിനാരും പിരിക്കേണ്ട.

Advertisements

ഐ ടി പാർക്കുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നത് ഇടതുമുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കമെന്ന വിവരമാണ് പുറത്ത് വന്നത്. റ്റ് ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. ഡ്രൈ ഡെ ഒഴിവാക്കല്‍, ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.