പൊലീസുകാര്‍ക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്; തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തി ആലപ്പുഴ ഡിവൈഎസ്പി

എറണാകുളം : അങ്കമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാൻ ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ്.

Advertisements

Hot Topics

Related Articles