തിരുവനന്തപുരം : തിരുവനന്തപുരം ചേരുവാരക്കോണത്ത് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 20 കിലാ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു,അനീഷ് എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ശംഭുവും, അനീഷും തിരുവനന്തപുരം സർക്കിൾ ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസറായിരുന്ന (നിലവിൽ അമരവിള ചെക്ക് പോസ്റ്റിൽ)അൽത്താഫിനെ ഡ്യൂട്ടിക്കിടയിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികളാണ്. അന്വേഷണസംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ,ആർ.ജി.രാജേഷ്,കെ.വി.വിനോദ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാർ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, ബിജുരാജ്,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ് ,എൻ.പി. കൃഷ്ണകുമാർ, ഷൈൻ സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രജിത്ത്,ശരത്ത്, ദീപു, എം.എം.അരുൺകുമാർ, ബസന്ത്കുമാർ, രജിത്ത്. ആർ.നായർ,കെ.മുഹമ്മദ് അലി,സിവിൽ എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും,തിരുവനന്തപുരം സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാനും പാർട്ടിയും ഉണ്ടായിരുന്നു.