കോട്ടയം : വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. പേരൂർ തെള്ളകം നെടുമലക്കുന്നേൽ കുട്ടിയമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗംകരയിൽ ചൊക്കം തയ്യിൽ വീട്ടിൽ ഷൈൻ സി. ആറി (38) നെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.സൂരജും , ഇന്റലിജൻസ് ബ്യൂറോ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പേരൂർ പ്രദേശത്ത് വൻതോതിൽ കഞ്ചാവ് ഒഴുകുന്നതായി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. കോട്ടയം എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം ഫിലിപ്പ് തോമസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പേരൂർ വില്ലേജിൽ തേള്ളകം കരയിൽ കാരിത്താസ് – മണ്ണാമല റോഡിൽ ഇടയാടി ജംഗ്ഷനിൽ നിന്നും 100മീറ്റർ മാറിയുളള സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ കണ്ടതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ശരീരപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
അന്വേഷണത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഫിലിപ്പ് തോമസ് പ്രിവെൻ്റീവ് ഓഫീസർ പി. ലെനിൻ , രഞ്ജിത്ത് നന്ത്യാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ മാമ്മൻ സാമൂവൽ, അനീഷ്‌രാജ് സന്തോഷ് കുമാർ വി. ജി,രാജീഷ്പ്രേം,വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ വിജയരശ്മി എന്നിവർ പങ്കെടുത്തു.