ചെന്നൈ : തമിഴ് സിനിമാ ലോകത്ത് കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ഗഞ്ച കറുപ്പ്. പിതാമഗൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന കറുപ്പ് പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു. പരുത്തിവീരൻ, നാടോടികള്‍ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. കരിയറില്‍ തിരക്കേറി വരികയാണ് വലിയ തിരിച്ചടി ഗഞ്ച കറുപ്പിന്റെ ജീവിതത്തില്‍ സംഭവിക്കുന്നത്. 2014 ല്‍ വേല്‍മുരുകൻ ബോരെവെല്‍സ് എന്ന സിനിമ നിര്‍മ്മിച്ചു. കോടികള്‍ മുടക്കി നിര്‍മ്മിച്ച ഈ സിനിമ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. സാമ്ബത്തികമായി തകര്‍ന്ന ഗഞ്ച കറുപ്പിന് സ്വന്തം വീട് വരെ നഷ്‌ടപ്പെട്ടു. സിനിമാ രംഗത്ത് ഇപ്പോഴും ഗഞ്ച കറുപ്പ് സജീവമാണ്. തനിക്ക് വന്ന സാമ്ബത്തിക നഷ്ടം മറക്കാൻ ഇപ്പോഴും ഗഞ്ച കറുപ്പിന് കഴിഞ്ഞിട്ടില്ല. ഈ വിഷമം ഇപ്പോഴും നടനുണ്ട്. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഗഞ്ച കറുപ്പ്.
വേണ്ടിയിരുന്നില്ല എന്ന് പീന്നിട് തോന്നിയ കാര്യങ്ങള്‍ ജീവിത്തില്‍ ചെയ്തിട്ടുണ്ട്. സിനിമാ നിര്‍മാണം തന്നെ സാമ്ബത്തികമായി തകര്‍ത്തു. അടുത്ത ജന്മത്തില്‍ പാമ്ബായി ജനിച്ചാല്‍ പോലും ഞാൻ പടമെടുക്കില്ലെന്ന് ഗഞ്ച കറുപ്പ് പറയുന്നു. കടം കുറേശ്ശെ തീര്‍ത്തു വരികയാണെന്നും നടൻ വ്യക്തമാക്കി, നടൻ വടിവേലുവിനെക്കുറിച്ചും ഗഞ്ച കറുപ്പ് സംസാരിച്ചു. വടിവേലു ആര്‍ക്കും പണം കൊടുക്കില്ല. അതുകൊണ്ടാണ് ഇപ്പോഴും നല്ല രീതിയില്‍ ജീവിക്കുന്നത്. നമ്മള്‍ കൊടുക്കുന്നത് കൊണ്ടാണ് ജീവിതം മോശമായത്. വടിവേലു ആര്‍ക്കും ഒരു രൂപ കൊടുക്കില്ല. ചായ കുടിച്ചാല്‍ പോലും പത്ത് രൂപ കൊടുക്കില്ല. ആരെയും സഹായിക്കില്ല. അങ്ങനെയാെരു മനുഷ്യനാണ് വടിവേലുവെന്ന് ഗഞ്ച കറുപ്പ് തുറന്നടിച്ചു. പാവപ്പെട്ട കുട്ടികള്‍ക്ക് ഇപ്പോഴും സഹായം നല്‍കുന്ന നടനാണ് ഗഞ്ച കറുപ്പ്. ഇതേക്കുറിച്ചും ഗഞ്ച കറുപ്പ് സംസാരിച്ചു. ലോകത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്ത് പോകണം. വിശന്നാല്‍ പണം കഴിക്കാൻ പറ്റില്ല. പണം കൊണ്ട് നാല് പേര്‍ക്ക് ഉപകാരം ചെയ്യാനാണ് താനാഗ്രഹിക്കുന്നതെന്നും ഗഞ്ച കറുപ്പ് ചൂണ്ടിക്കാട്ടി. ബിഗ് ബോസ് തമിഴിന്റെ ഒന്നാം സീസണില്‍ ഗഞ്ച കറുപ്പ് മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. ഫിസിയോതെറാപിസ്റ്റായ സംഗീതയാണ് ഗഞ്ച കറുപ്പിന്റെ ഭാര്യ. 2010 ലായിരുന്നു വിവാഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമാ രംഗത്ത് തിളങ്ങി നിന്ന കാലത്ത് രാഷ്ട്രീയത്തിലിറങ്ങാൻ താല്‍പര്യമുണ്ടെന്നും ഗഞ്ച കറുപ്പ് പറഞ്ഞിരുന്നു. വടിവേലുവിനെക്കുറിച്ച് ഗഞ്ച കറുപ്പ് നടത്തിയ പരാമര്‍ശം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഒന്നിലേറെ ആരോപണങ്ങളും വിമര്‍ശനങ്ങളും സിനിമാ രംഗത്ത് നിന്ന് വടിവേലുവിനെതിരെ വന്നിട്ടുണ്ട്. ഏറെക്കാലത്തെ വിലക്കിന് ശേഷം അടുത്ത കാലത്താണ് നടൻ സിനിമാ രംഗത്ത് സജീവമായി തുടങ്ങിയത്. നിര്‍മാതാക്കളില്‍ നിന്നും വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വടിവേലുവിനെതിരെ വിലക്ക് വന്നത്. രാഷ്ട്രീയ പരാമര്‍ശങ്ങളും വടിവേലു വിവാദത്തിലകപ്പെടാൻ കാരണമായിട്ടുണ്ട്. സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് വടിവേലു. ഈ വര്‍ഷം മാമന്നൻ എന്ന സിനിമയിലൂടെ സിനിമാ രംഗത്ത് വീണ്ടും ശക്തമായ സാന്നിധ്യം അറിയിക്കാൻ വടിവേലുവിന് കഴിഞ്ഞു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത സിനിമയില്‍ ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന വേഷം ചെയ്തത്.