കണ്ണൂർ : സഹപാഠി കഞ്ചാവ് നല്‍കി തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന് ഒമ്പതാം ക്ലാസുകാരി. പ്രായാപൂര്‍ത്തിയാകാത്ത പയ്യന്‍ പല പ്രായത്തിലുള്ള 11 പെണ്‍കുട്ടികള്‍ക്കാണ് ലഹരി എത്തിച്ച് നല്‍കിയത്.നഗരത്തിലെ ഏറ്റവും വലിയ ലഹരി ഡീലര്‍മാരില്‍ ഒരാളാണ് ഇയാളെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.അതേസമയം തനിക്ക് കഞ്ചാവ് മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും മറ്റുള്ളവര്‍ക്ക് എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നല്‍കി പീഡിപ്പിച്ചുട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഒമ്പതാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ നാല് മാസമായി താൻ ലഹരിക്കടിമയാണെന്നും നിരന്തരം പീഡനത്തിന് ഇരയായതായും കുട്ടി വെളിപ്പെടുത്തി.പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു.
കഞ്ചാവ് തന്ന സഹപാഠി തന്നെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ലഹരി എത്തിക്കുന്നത് കക്കാട് പ്രദേശത്തു നിന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തനിക്ക് ഡിപ്രഷന്‍ വന്നപ്പോള്‍ നീ ഇത് യൂസാക്ക് എന്ന് പറഞ്ഞ് അവന്‍ കഞ്ചാവ് തന്നുവെന്നും ഞങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും സൃഹൃത്ത് സ്റ്റാമ്ബും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കാറുണ്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരി നല്‍കി പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.