കോട്ടയം : ജനവിരുദ്ധ കാർഷിക നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 16ന് രാജ്യത്ത് നടത്തുന്ന ഗ്രാമീണ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. ബി ഇ എഫ് ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കർഷക സംഘം കോട്ടയം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബി ഇ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി. ഷാ അധ്യക്ഷത വഹിച്ച പരിപാടിക്ക് ജില്ലാ സെക്രട്ടറി കെ.കെ.ബിനു സ്വാഗതവും ജില്ലാ പ്രസിഡൻ്റ് വി പി ശ്രീരാമൻ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബി.ലാൽ കുമാർ (എൻ.എഫ്.പി.ഇ), രാജേഷ്.ഡി. മന്നാത്ത് (കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ്) ടി. ബാലകൃഷണൻ (എൽ.ഐ.സി.ഇ.യു) തുടങ്ങിയവർ സംസാരിച്ചു.