ആക്രമണത്തിന് ഇടവേളയില്ല; പുതു വര്‍ഷത്തിലും ഗാസയില്‍ ബോംബ് സ്‌ഫോടനങ്ങള്‍

പുതുവര്‍ഷത്തിലും ഇസ്രയേലിന്റെ ആക്രമണത്തിന് ഇടവേളയുണ്ടായില്ല. ഗാസയില്‍ ബോംബ് സ്‌ഫോടനങ്ങള്‍. പലസ്തീന്റെ 2023 അവസാനിച്ചതും 2024 തുടങ്ങിയതും ആഘോഷമില്ലാതെയാണ്. ഭക്ഷണത്തിനും വെള്ളത്തിനും തലചായ്ക്കാനിടവുമാണ് പലസ്തീനിലെ ജനങ്ങളുടെ ആകെയുള്ള ചിന്ത.
ഇസ്രയേലിന്റെ ആക്രമണത്തില്‍ പലായനം ചെയ്യേണ്ടി വന്നവര്‍ റഫാ അതിര്‍ത്തിയില്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇവര്‍ തെരുവിലുറങ്ങുന്നു, തെരുവിലുണരുന്നു. മരവിക്കുന്ന തണുപ്പിലും മറ്റ് അഭയമില്ല. കമ്പിളി പുതപ്പുകളും കുറച്ച്‌ പാത്രങ്ങളും മാത്രമാണ് ഇന്ന് പലരുടേയും ആകെയുള്ള സമ്പാദ്യം. ഉപേക്ഷിച്ചു പോരണ്ടേിവന്ന ജീവിതത്തെക്കുറിച്ച്‌ നിറകണ്ണുകളോടെ ഓര്‍ക്കുന്നുണ്ട് അവര്‍.

Advertisements

തകര്‍ന്ന വീടുകളിലേക്ക് തിരിച്ചു പോകാനെങ്കിലും കഴിഞ്ഞാല്‍ മതിയെന്ന് പലരും ആഗ്രഹിക്കുന്നു. പഴയതുപോലെയൊരു ജീവിതമാണ് മറ്റ് ചിലര്‍ സ്വപ്നം കാണുന്നത്. കുട്ടികള്‍ പേടിയില്ലാതെ ഓടിക്കളിക്കുന്ന, സ്വന്തം വീടുകളില്‍ താമസിക്കാനാകുന്ന ഒരു നല്ല വര്‍ഷം ഉണ്ടാകണേയെന്ന് ആഗ്രഹിക്കുന്നുണ്ട് പലസ്തീനിലെ ഏറിയ ആളുകളും. 2024 ഉം ഗാസ സംഘര്‍ഷം ഗുരുതരമായി തുടരുമെന്നാണ് ഐക്രാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ഗാസയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ പാകിസ്ഥാനും ഷാര്‍ജയും പുതുവര്‍ഷാഘോഷങ്ങള്‍ നിരോധിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.