കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ സമ്മതം അറിയിച്ചിരിക്കുകയാണ് ഗൗതം ഗംഭീര്‍. പിന്നാലെ ഗംഭീറിന് പിന്തുണയുയമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. അയാള്‍ മികച്ച പരിശീലകനാകും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഗംഭീര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ താന്‍ അയാളെ പിന്തുണയ്ക്കുന്നുവെന്ന് ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റിന് പരിശീലകനെ കണ്ടെത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഒരു താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ രൂപപ്പെടുത്തുന്നതില്‍ പരിശീലകന് വലിയ പങ്കാണുള്ളത്. ക്രിക്കറ്റ് ഗ്രൗണ്ടിനുള്ളിലും പുറത്തും ഒരു താരത്തിന്റെ ജീവിതത്തില്‍ പരിശീലകന് വലിയ പങ്കാണുള്ളതെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദേശ പരിശീലകരെ ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തേയ്ക്ക് വേണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇതോടെ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനാകാനുള്ള സാധ്യതയേറി. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയും. പിന്നാലെ തുടങ്ങുന്ന സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയോടെ ഗംഭീർ ഇന്ത്യൻ ക്രിക്കറ്റിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.