ന്യൂസ് ഡെസ്ക് : ക്രിക്കറ്റ് ലോകത്ത് മാത്രമല്ല, ആഗോള കായിക രംഗത്തും വിരാട് കോഹ്ലി ഒരു ഐക്കണാണെന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്ലർ.സോഷ്യല്‍ മീഡിയ സ്വാധീനത്തിൻ്റെ കാര്യത്തില്‍ കായിക രംഗത്തെ അതികായരായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവർക്കൊപ്പമാണ് കോഹ്ലിയുടെ സ്ഥാനം എന്നും റോസ് ടെയ്ലർ പറഞ്ഞു. “ക്രിക്കറ്റ് ലോകത്തെ സൂപ്പർ താരമായ കോഹ്ലി, കായികലോകത്തെ ആഗോള സൂപ്പർതാരം കൂടിയാണ്. ഇൻസ്റ്റാഗ്രാമിൻ്റെയും സോഷ്യല്‍ മീഡിയയുടെയും കാര്യത്തില്‍, അവൻ റൊണാള്‍ഡോയ്ക്കും മെസ്സിക്കും ഒപ്പം നില്‍ക്കുന്നത് താരമാണ്!” ടെയ്ലർ പറഞ്ഞു.
“കായിക താരങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി കൂടുതല്‍ ഇടപഴകുന്നു. ആരാധകർക്കും കളിക്കാരെ കൂടുതല്‍ അടുത്തറിയാൻ ആകുന്നു.” ടെയ്ലർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സോഷ്യല്‍ മീഡിയയില്‍ വിരാട് കോഹ്ലിക്ക് 269 മില്യണ്‍ ഫോളോവേഴ്സ് ഉണ്ട്. ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ കായിക താരം കോഹ്ലി ആണ്. ഇൻസ്റ്റാഗ്രാമില്‍ റൊണാള്‍ഡോയുടെ 630 മില്യണ്‍ ഫോളോവേഴ്സും മെസ്സിയുടെ 501 മില്യണ്‍ ഫോളോവേഴ്സും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള കായികതാരങ്ങളില്‍ കോഹ്ലി മൂന്നാം സ്ഥാനത്താണ്.