സ്പോർട്സ് ഡെസ്ക്ക് : ഐസിസി ഏകദിന ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെ അടികൊണ്ട് വലഞ്ഞ് പാകിസ്ഥാൻ പേസര്‍ ഷഹീൻ അഫ്രീദി. ചിന്നസ്വാമിയില്‍ നടന്ന മത്സരത്തിലാണ് ന്യൂസിലൻഡ് ബാറ്റർമാരുടെ ബാറ്റിൻ്റെ ചൂട് ഷഹീൻ അഫ്രീദി അറിഞ്ഞത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ത്തില്‍ 401 റണ്‍സ് നേടിയിരുന്നു. 94 പന്തില്‍ 15 ഫോറും ഒരു സിക്സും ഉള്‍പ്പടെ 108 റണ്‍സ് നേടിയ രച്ചിൻ രവീന്ദ്ര, 79 പന്തില്‍ 10 ഫോറും 2 സിക്സും ഉള്‍പ്പടെ 95 റണ്‍സ് നേടിയ കെയ്ൻ വില്യംസണ് എന്നിവരാണ് ന്യൂസിലൻഡിനായി തിളങ്ങിയത്.
പത്തോവറുകള്‍ എറിഞ്ഞ ഷഹീൻ അഫ്രീദിയ്ക്ക് വിക്കറ്റ് ഒന്നും നേടാനായില്ലെന്ന് മാത്രമല്ല 90 റണ്‍സ് താരം വഴങ്ങി. ഇതോടെ ഏകദിന ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിൻ്റെ റെക്കോര്‍ഡ് ഷഹീൻ അഫ്രീദി സ്വന്തമാക്കി. പത്തോവറില്‍ 85 റണ്‍സ് വഴങ്ങിയ ഹാരിസ് റൗഫ് ഒരു ഘട്ടത്തില്‍ ഈ നാണക്കേട് ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഷഹീൻ അവസാന ഓവറുകള്‍ എറിഞ്ഞതോടെ ഈ നാണക്കേടില്‍ നിന്നും ഹാരിസ് റൗഫ് രക്ഷപെട്ടത്.