ജനറല്‍ എം എം നരവാനെ പുതിയ സംയുക്ത സൈനിക മേധാവിയായേക്കും

ന്യൂഡല്‍ഹി: ജനറല്‍ മനോജ് മുകുന്ദ് നരവാനെ രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായേക്കും. നിലവില്‍ കരസേനാ മേധാവിയാണ് നരവാനെ. പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യ മന്ത്രിതല സമിതി വിഷയം ചര്‍ച്ച ചെയ്തു. കര, നാവിക, വ്യോമ സേനകളുടെ മേധാവികളില്‍ ഏറ്റവും സീനിയര്‍ ആണ് നരവാനെ.തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നിലവിലെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മരണപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മേധാവിയെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്.

Advertisements

സീനിയോറിറ്റി പരിഗണിച്ചാല്‍ നരവനെ അടുത്ത സി.ഡി.എസ് ആകുമെന്നാണ് വിലയിരുത്തല്‍. നരവനെ സി.ഡി.എസ് ആയാല്‍ കരസേന മേധാവിയുടെ പദവിയിലും ഒഴിവുവരും. കരസേന ഉപമേധാവി ലഫ്. ജനറല്‍ സി.പി. മൊഹന്തി, വടക്കന്‍ കരസേന കമാന്‍ഡര്‍ ലഫ്. ജനറല്‍ വൈ.കെ. ജോഷി എന്നിവര്‍ നരവനെയുടെ സഹപാഠികളും സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ്. ഇവരില്‍ ആരെങ്കിലുമാകും കരസേന മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയെന്നും കരുതുന്നു.അടുത്ത ഏപ്രിലിലാണ് നരവനെ വിരമിക്കേണ്ടത്. എന്നാല്‍, അതിന് സാധ്യതയില്ലെന്നും കരസേനയില്‍നിന്ന് തന്നെയാകും സംയുക്ത സേനാ മേധാവി ഉണ്ടാവുകയെന്നുമാണ് ഉന്നത സൈനിക വൃത്തങ്ങളില്‍നിന്നുള്ള വിവരം. അതേസമയം, കേന്ദ്രത്തിന്റെ തീരുമാനമെന്ന നിലക്ക് ഏതുതലത്തില്‍നിന്നും സി.ഡി.എസ് ഉണ്ടാകാം

Hot Topics

Related Articles