ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവന്ന് റിപ്പോർട്ട്

ദില്ലി: രാജ്യത്തിൻ്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോർട്ട്. പാർലമെൻ്ററി പാനല്‍ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 ഡിസംബർ 8 ന് Mi-17 V5 ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് മരിച്ചത്.

Advertisements

തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റർ തകർന്ന് വീണുണ്ടായ അപകടത്തില്‍ മേജർ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് നിരവധി സായുധ സേനാംഗങ്ങളും മരിച്ചിരുന്നു. ചൊവ്വാഴ്ച പാർലമെൻ്റില്‍ അവതരിപ്പിച്ച റിപ്പോർട്ടില്‍ ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി പതിമൂന്നാം പ്രതിരോധ പദ്ധതി കാലയളവില്‍ നടന്ന ഇന്ത്യൻ വ്യോമസേനയുടെ വിമാനാപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. 2021-22ല്‍ ഒമ്പത് വിമാനാപകടങ്ങളാണ് ഉണ്ടായത്. 2018-19ല്‍ 11 അപകടങ്ങളും ഉണ്ടായി. ഇതോടെ മൊത്തം അപകടങ്ങളുടെ എണ്ണം 34 ആയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിപ്പോർട്ടില്‍ 33-ാമത്തെ അപകടമായാണ് ബിപിൻ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിൻ്റെ ഡാറ്റയില്‍ വിമാനത്തെ ‘Mi-17’ എന്നും തീയതി ‘08.12.2021’ എന്നുമാണ് പരാമർശിച്ചിരിക്കുന്നത്. അപകടത്തിന് കാരണം ‘HE(A)’ അഥവാ ‘Human Error (aircrew)’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.