ജോർജിയയുടെ അട്ടിമറി : തോറ്റിട്ടും പ്രീ ക്വാർട്ടറിൽ കടന്ന് പോർച്ചുഗൽ : യൂറോ പ്രീ ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ 

ബെര്‍ലിന്‍: പോര്‍ച്ചുഗലിനെതിരെ നവാഗതരായ ജോർജിയയുടെ അട്ടിമറി ജയത്തോടെ യൂറോ കപ്പിന്‍റെ പ്രീക്വാർട്ടർ ലൈനപ്പായി. ഹങ്കറിയും ക്രൊയേഷ്യയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ പ്രമുഖർ. ഗ്രൂപ്പ് ഘട്ടത്തിലെ മുപ്പത്തിയാറ് മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ 24 ടീമുകളുമായി തുടങ്ങിയ യൂറോ കപ്പ് പതിനാറ് കളി സംഘങ്ങളിലേക്ക് ചുരുങ്ങി. ശനിയാഴ്ച മുതല്‍ നോക്കൗട്ട് മത്സരങ്ങളുടെ പോരാട്ടച്ചൂടാണ്. പ്രീക്വാർട്ടറില്‍ സ്വിറ്റ്സർലൻഡ് ഇറ്റലിയെയും, ഇംഗ്ലണ്ട് സ്ലോവാക്യയെയും, റൊമാനിയ നെതർലൻഡ്സിനെയും, ഓസ്ട്രിയ തുർക്കിയെയും, ജർമനി ഡെൻമാർക്കിനെയും, സ്പെയ്ൻ ജോർജിയയെയും, ഫ്രാൻസ് ബെല്‍ജിയത്തേയും, പോർച്ചുഗല്‍ സ്ലോവേനിയയെയും നേരിടും. യോഗ്യതാ റൗണ്ടില്‍ ഒറ്റക്കളിയും തോല്‍ക്കാതെയെത്തിയ ഹങ്കറിയും ലോകകപ്പ് മുന്‍ സെമിഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമാണ് നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായ പ്രമുഖ ടീമുകള്‍. 

Advertisements

ജൂലൈ രണ്ട് വരെയാണ് യൂറോ കപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങള്‍. ഫ്രാൻസും പോർച്ചുഗലും സ്പെയ്നും ജർമനിയും ഇംഗ്ലണ്ടും ഇറ്റലിയും ക്വാർട്ടറില്‍ നേർക്കുനേർ വരാൻ സാധ്യതയുള്ള തരത്തിലാണ് പ്രീക്വാർട്ടർ മത്സരങ്ങള്‍. ജൂലൈ അഞ്ചിനും ആറിനും ക്വാർട്ടർ ഫൈനലും ഒൻപതിനും പത്തിനും സെമിഫൈനലും നടക്കും. ജൂലൈ 14ന് രാത്രി പന്ത്രണ്ടരയ്ക്ക് ബെർലിനിലെ ഒളിംപിക്സ് സ്റ്റേ‍ഡിയത്തിലാണ് കിരീടപ്പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മുപ്പത്തിയാറ് കളിയില്‍ ആകെ പിറന്നത് എണ്‍പത്തിയൊന്ന് ഗോളുകളെങ്കില്‍ മൂന്ന് ഗോളുമായി ജോർജിയയുടെ ജോർജസ് മികൗതാഡ്സെയാണ് നിലവിലെ ടോപ്സ്കോറർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജയത്തോടെ തുര്‍ക്കി ഗ്രൂപ്പ് എഫില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തുകയായിരുന്നു. തുർക്കി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പിച്ചത്. 94-ാം മിനിറ്റില്‍ സെൻക് ടോസന്‍ തുർക്കിയുടെ വിജയ ഗോള്‍ നേടി. ഹകാൻ കാല്‍ഹനോഗ്ലു ആദ്യ ഗോള്‍ പേരിലെഴുതി. തോമസ് സുസേക്കാണ് ചെക്കിന്‍റെ സ്കോറർ. മുന്നേറ്റ താരം അന്റോനിൻ ബറാക് ചുവപ്പ് കാർഡ് പുറത്തായത് ചെക് റിപ്പബ്ലിക്ക് തിരിച്ചടിയായി.

Hot Topics

Related Articles