കാട്ടാക്കട: ക്രിക്കറ്റും, വടം വലിയും,പാട്ടും, കപ്പയും കാന്താരിയുമൊക്കെയായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് അലുമിനിയുടെ നേതൃത്വത്തിൽ
നമ്മുടെ കലാലയം 2023 പുതുയുഗം ആഘോഷമാക്കി.
പരിപാടിയോടു അനുബന്ധിച്ച് സംഘടിപ്പിച്ച എം എൽ എ ഇലവൻ- പ്രിൻസിപ്പൽ ഇലവൻ ക്രിക്കറ്റ് മാച്ച് ഏറെ ആവേശകരമായിരുന്നു. ലോകായുക്ത പബ്ലിക്ക് പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. കെപി രണദിവെ എം എൽ എ ക്ക് ബാറ്റ് നൽകിയും ബാർ കൗൺസിൽ വൈസ് പ്രസിഡൻ്റ്റ് പദ്മിനി റോസ് ക്രിക്കറ്റ് ബോൾ ഡോ ജി ജേ ഷൈജുവിനും നൽകി ഉദ്ഘാടനം ചെയ്ത ആറു ഓവർ മാച്ചിൽ എം എൽ എ ഐ ബി സതീഷ് നേതൃത്വം നൽകുന്ന പതിനൊന്ന് അംഗ പൂർവ്വ വിദ്യാർത്ഥികളും കോളേജ് പ്രിൻസിപ്പൽ ഡോ ജി ജെ ഷൈജു നേതൃത്വം നൽകുന്ന പതിനൊന്ന് അംഗ പൂർവ്വ വിദ്യാർത്ഥികളും ആണ് സൗഹൃദ മത്സരത്തിൽ മാറ്റുരച്ചത്.
ക്രിക്കറ്റ് മത്സരത്തിന് ശേഷം സൗഹൃദ വടം വലി മത്സരവും നടന്നു.തുടർന്ന് നടന്ന പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പാൾ റോസ് ചന്ദ്രൻ്റെ പേരിൽ റോസ് ചന്ദ്രൻ പുരസ്ക്കാര കമ്മിറ്റി പ്രഖ്യാപനം നടന്നു.ശേഷം സംഘടനയുടെ ഔദ്യോഗീക ഡയറിയുടെ പ്രകാശനം നടന്നു. ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ ഡീ ജി എൻ സി സി കമണ്ടേഷൻ ഓണർ ആൻഡ് അവാർഡ് നേടിയ ലഫ്റ്റനൻ്റ് ഡോ ജി ജെ ഷൈജുവിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുമാർ ഫലകം നൽകി ആദരിച്ചു.
നാക്ക് അക്രഡിറ്റേഷൻ ലഭിച്ച ക്രിസ്റ്റ്യൻ കോളേജിനുള്ള ആദരം റിട്ട ജഡ്ജി എ കെ ഗോപകുമാറിൽ നിന്നും ലഫ്റ്റനൻ്റ് ഡോ ജി ജെ ഷൈജു ഏറ്റുവാങ്ങി.
ഇത്തരത്തിലെ സൗഹൃദ മത്സരങ്ങൾ ഈ കാലഘട്ടത്തിനു അനിവാര്യം ആണെന്നും കോളേജ് പൂർവ്വ വിദ്യാർഥികളെ 2000 ന് മുന്പും ശേഷവും ഉള്ള ടീമുകളായി തിരിച്ച് ഐ പി എൽ മാതൃകയിൽ ക്രിക്കറ്റ് സംഘടിപ്പിക്കണം എന്ന് ഐ ബി സതീഷ് എം എൽ എ സംഘാടകർക്ക് നിർദേശം നൽകി.വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ക്യാമ്പസുകളിൽ പടരാതിരിക്കാൻ “അക്ക” പോലുളള കൂട്ടായ്മകളുടെ സജീവ ഇടപെടൽ ഉണ്ടാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. ഡി സുരേഷ് കുമാർ പറഞ്ഞു.ലക്ഷ്യപ്രാപ്തി നേടാൻ കൂട്ടായ്മകൾ ഒരു മനസ്സോടെ പ്രവർത്തിക്കണമെന്നു സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന
റിട്ട ജില്ലാ ജഡ്ജി എ കെ ഗോപകുമാർ പറഞ്ഞു. കെ ആർ അജയൻ,ഡോ ഡി രാജൻ,പ്രോഗ്രാം കൺവീനർ ബിജു എസ് ,പ്രസിഡൻ്റ്. ടി എസ് ശിവചന്ദ്രൻ, ഊരൂട്ടംബലം ചന്ദ്രൻ, സെയദ് അലി , കെ ജയചന്ദ്രൻ ചോലയിൽ, ജി സതീഷ് കുമാർ, കൊറ്റംമ്പള്ളി ഹരീഷ്,എസ് വിജയകുമാർ,സജി ടി എസ്,പ്രതാപൻ,അജിത്, രാജശേഖരൻ പൂവാർ,റിയാസ്,ലീന, തുടങ്ങിയവർ സന്നിഹിതരായി.തുടർന്ന് പാട്ടു കൂട്ടത്തിൻ്റെ ഗാനസന്ധ്യയും, ഭക്ഷണത്തിൻ്റെ വഴിയായി കപ്പയും കാന്താരിയും സംഘാടകര് ഒരുക്കിയിരുന്നു. ശേഷം മെഴുകുതിരി വെട്ടത്തിൽ ലഹരി വിരുദ്ധ ദൃഢ പ്രതിജ്ഞ എടുത്തു പൂർവ വിദ്യാർത്ഥികൾ മടങ്ങി.