ഗിൽ ക്യാപ്റ്റൻ, സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ ; സിംബാബ്‌വെയ്‌ക്കെതിരായ ടി ട്വൻ്റി പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ നാല് പുതുമുഖങ്ങൾ 

മുംബൈ: സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മന്‍ ഗില്ലാണ് ക്യാപ്റ്റന്‍.മലയാളി താരം സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍.

Advertisements

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഢി, ധ്രുവ് ജൂറല്‍, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ടി20 ടീമിലെ പുതുമുഖങ്ങളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യന്‍ ടീം: ശുഭ്ന്‍ ഗില്‍, യഷ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ധ്രുവ് ജൂറല്‍, നിതീഷ് റെഡ്ഢി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ മത്സരം ജൂലൈ ആറിനാണ്. 7, 10, 13, 14 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് എല്ലാ മത്സരങ്ങളും ആരംഭിക്കും.

Hot Topics

Related Articles