ഖത്തറിലേയ്ക്കു ലോകം ഉറ്റു നോക്കുന്ന മൂന്നു മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. മൂന്നു മത്സരങ്ങളിലേയ്ക്കു നാലു ടീമുകൾ ബൂട്ടു കെട്ടുമ്പോൾ ബാക്കിയാകുക ഒരൊറ്റ വിജയി മാത്രമാകും. ഈ വിജയങ്ങൾക്കു പിന്നിൽ ചുക്കാൻ പിടിക്കുന്ന സുവർണ പാദം ആരുടേതാകുമെന്നാണ് ഇന്ന് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.
ഖത്തറിലെ ഗോൾ വേട്ടയിൽ ഇക്കുറി മുന്നിൽ നിൽക്കുന്നത് മറ്റാരുമല്ല, കഴിഞ്ഞ ലോകകപ്പിലെ കണ്ടെത്തലായി മാറിയ ഫ്രാൻസിന്റെ കിലിയൻ എംബാപ്പേ തന്നെയാണ്. അഞ്ചു ഗോളുകളാണ് അഞ്ചു മത്സരങ്ങളിൽ നിന്നും ലോകകപ്പിലെ അതിവേഗക്കാരൻ ഇതുവരെ അടിച്ചു കൂട്ടിയിരിക്കുന്നത്. ലോകകപ്പിലെ ഗോൾഡൻ ബൂട്ടിൽ ഏറെ മുന്നിൽ നിൽക്കുന്നത് ഈ എംബാപ്പേ തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം സ്ഥാനത്ത് രണ്ടു പേർ തന്നെയാണ്. അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസിയും , ഫ്രഞ്ച് താരം ഒലിവർ ജിറൂദും. ഇരുവരും നാലു ഗോൾ വീതം നേടി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിൽ നിൽക്കുകയാണ്. മൂന്നു ഗോളുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നവരിൽ ഒരാൾ പോലും ഈ ലോകകപ്പിൽ തുടരുന്നില്ലെന്നതാണ് ഏറെ രസകരം.
മൂന്നു ഗോളുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നതിൽ പോർച്ചുഗല്ലിന്റെ റാമോസും, സ്പെയിന്റെ അൽവാരോ മൊറോട്ടോയും, ഇംഗ്ലണ്ടിന്റെ സാക്കയും, റാഫ്ഷോർഡും, ബ്രസീലിന്റെ റിച്ചാലിസണും, ഇക്വഡോറിന്റെ ഇന്നർ വലൻസിയയും, നെതർലൻഡ്സിന്റെ കൗഡി ഗാക്ക് പോയുമായും പുറത്തായി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മെസിയും, എംബാപ്പെയും ജിറൂദും ശക്തമായ പോരാട്ടത്തിൽ തന്നെയാണ്.