ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം കുമരകം സ്വദേശി അനീഷ്‌ ഗംഗാധരന്

കുമരകം : കൊല്ലം കവിതാ സാഹിത്യ
കലാ സാംസ്കാരിക വേദിയുടെ ഗിരീഷ് പുത്തഞ്ചേരി അവാർഡ് കുമരകം സ്വദേശി അനീഷ്‌ ഗംഗാധരന് ലഭിച്ചു. കവിത, ഗാന രചന, കലാ മേഖലയിലുള്ള മികവിനാണ് അംഗീകാരം ലഭിച്ചത്. ജൂലൈ 23 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനി ക്കും. കുമരകം അഞ്ചിതൾപ്പൂവ് കലാ സാഹിത്യ വേദിയുടെ സെക്രട്ടറിയും, ഗാനരചയിതാവും, കവിയുമാണ്
അനീഷ്‌ ഗംഗാധരൻ. അനീഷിൻ്റെയും ഭാര്യ ശരണ്യയുടെയും കൂട്ടായ്മയിൽ നിരവധി മ്യൂസിക്കൽ ആൽബങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുമരകം പള്ളിച്ചിറ ഗംഗാധരൻ, ഭാസുര ദമ്പതികളുടെ മകനാണ് അനീഷ്. ഉത്ര, ഉത്തര എന്നിവരാണ് മക്കൾ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.