തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്ന സൂപ്പർ ഹിറ്റ് പടങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ പുതിയ ചിത്രം ‘ഐ ആം കാതലൻ’; നായകനായി നസ്‍ലെൻ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് ഗിരീഷ് എ ഡി. പിന്നാലെയെത്തിയ സൂപ്പർ ശരണ്യയും തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ കരിയറിലെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് യുവനിരയിലെ ശ്രദ്ധേയ സംവിധായകൻ. ഐ ആം കാതലൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നസ്‍ലെൻ ആണ് നായകൻ. ടൈറ്റിൽ പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഡോ. പോൾസ് എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ ഡോ. പോൾ വർഗീസ് ആണ് ഈ ചിത്രത്തിൻറെ നിർമ്മാണം. നസ്‍ലെനൊപ്പം ദിലീഷ് പോത്തൻ, ലിജിമോൾ, വിനീത് വാസുദേവൻ, സജിൻ ചെറുകയിൽ, വിനീത് വിശ്വം, അനിഷ്മ അനിൽകുമാർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisements

സജിൻ ചെറുകയിലിൻറേതാണ് ചിത്രത്തിൻറെ രചന. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, സംഗീതം സിദ്ധാർഥ പ്രദീപ്, കലാസംവിധാനം വിവേക് കളത്തിൽ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സൌണ്ട് ഡിസൈൻ അരുൺ വെയ്‍ലർ, ഫൈനൽ മിക്സ് വിഷ്ണു സുജാതൻ, സംഗീതം സിനൂപ് രാജ്, വരികൾ സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, ചീഫ് അസോസിയേറ്റ് ഡയറക്ടർ രോഹിത്ത് ചന്ദ്രശേഖർ, വിഎഫ്എക്സ് പ്രോമിസ്, ടൈറ്റിൽ ശബരീഷ് രവി (തിങ്കർമിൽ), പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ഡിസ്ട്രിബ്യൂഷൻ പാർട്നർ ഡ്രീം ബിഗ് ഫിലിംസ്. ഡയറക്ഷൻ ടീം രോഹിത് ചന്ദ്രശേഖർ, ഷിബിൻ മുരുകേഷ്, അർജുൻ കെ, റീസ് തോമസ്, അൻവിൻ വെയ്ൻ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്സ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, പി ആർ ഒ- എ എസ് ദിനേശ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.