ഇന്ത്യയുടെ കോച്ചാവാൻ ബിസിസിഐ സമീപിച്ചിരുന്നു , എന്നാൽ ക്ഷണം നിരസിക്കുകയായിരുന്നു ; റിക്കി പോണ്ടിംഗ്

ന്യൂസ് ഡെസ്ക് : ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അടുത്ത പരിശീലകനാകാൻ ബിസിസിഐ തന്നെ സമീപിച്ചതായ് റിക്കി പോണ്ടിംഗ്. എന്നാല്‍ തനിക്ക് ഇപ്പോള്‍ ഈ ജോലി ഏറ്റെടുക്കാൻ ആകില്ല എന്ന് പറഞ്ഞു ചർച്ചകള്‍ അവസാനിപ്പിച്ചു എന്ന് പോണ്ടിംഗ് പറഞ്ഞു. തന്റെ കുടുംബം തന്നോട് ഈ ജോലി ഏറ്റെടുക്കാൻ പറഞ്ഞു. അവർ ഇന്ത്യയിലേക്ക് മാറാൻ ഒരുക്കമാണ്. അവർക്ക് ഇന്ത്യയിലെ ക്രിക്കറ്റ് സംസ്കാരം അത്ര ഇഷ്ടമാണ്. എന്നാല്‍ ഇപ്പോള്‍ ഉള്ള തന്റെ ജീവിത ശൈലിയെ ബാധിക്കും എന്നത് കൊണ്ട് താൻ ആ ജോലി ഏറ്റെടുത്തില്ല. പോണ്ടിംഗ് പറഞ്ഞു.

Advertisements

ടി ട്വൻ്റി ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡിൻ്റെ കരാർ അവസാനിക്കുന്നതിനാല്‍ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. പോണ്ടിംഗ് നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിൻ്റെ മുഖ്യ പരിശീലകനാണ്. ആ ജോലി ഉപേക്ഷിക്കാൻ അദ്ദേഹം താല്പര്യപ്പെടുന്നില്ല. “ഐപിഎല്ലിനിടെ ചില ചെറിയ ചർച്ചകള്‍ ഉണ്ടായിരുന്നു, ഞാൻ ആ ഇന്ത്യൻ പരിശീലക പദവി ഏറ്റെടുക്കുമോ എന്നതിനെക്കുറിച്ച്‌ എന്നില്‍ നിന്ന് എന്റെ താലപര്യം അറിയുന്നതിനായായിരുന്നു ആ ചർച്ചകള്‍ ‌” പോണ്ടിംഗ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഒരു ദേശീയ ടീമിൻ്റെ സീനിയർ കോച്ചാകാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാല്‍ എൻ്റെ ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ നടക്കാനും കുടുംബത്തോടൊപ്പം കുറച്ച്‌ സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു… നിങ്ങള്‍ ഇന്ത്യൻ ടീമിനൊപ്പം ജോലി ചെയ്യുകയാണെങ്കില്‍ എല്ലാവർക്കും അറിയാം. ഒരു ഐപിഎല്‍ ടീമിനായി പ്രവർത്തിക്കാനും കഴിയില്ല” പോണ്ടിംഗ് പറഞ്ഞു.

Hot Topics

Related Articles