ചെന്നൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിന് തമിഴ് ശൈലിയില്‍ തിരുമണം. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയില്‍വച്ചും വിനി രാമന്റെ കഴുത്തില്‍ മാക്‌സ്വെല്‍ താലികെട്ടിയിരുന്നു. നിലവില്‍ വിനി രാമന് മാക്‌സ്വെല്‍ താലി കെട്ടുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
വിനി ഇന്ത്യന്‍ വംശജ ആയിരുന്നതിനാല്‍, 2 കുടുംബങ്ങളുടെയും താല്‍പര്യം കണക്കിലെടുത്താണ് ഇരുവരും 2 തവണ വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയന്‍ ശൈലിയിലുള്ള വിവാഹത്തിന്റെ ചിത്രം കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. മാക്‌സ്വെല്‍- വിനി ദമ്പതികളുടെ കഴിഞ്ഞ മാസം പുറത്തിറക്കിയ തമിഴില്‍ അച്ചടിച്ച കല്യാണക്കുറിയും വൈറലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാക്‌സ്വെല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനൊപ്പം ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്.11 കോടി രൂപയ്ക്കാണ് മെഗാ താര ലേലത്തിനു മുന്നോടിയായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അധികൃതര്‍ മാക്‌സ്വെല്ലിനെ നിലനിര്‍ത്തിയത്.