ന്യൂസ് ഡെസ്ക് : ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മമ്മൂട്ടി ചിത്രം കാതലടക്കം മലയാളത്തില്‍ നിന്ന് 7 സിനിമകള്‍. (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് 7 ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.ഈ വര്ഷംത്തെ ഉദ്ഘാടന ചിത്രമായി മലയാള സിനിമയായ ‘ആട്ടം’ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആനന്ദ് ഏകര്‍ഷി ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇരട്ട ( രോഹിത് എംജി കൃഷ്ണൻ), കാതല്‍ ( ജിയോ ബേബി ), മാളികപ്പുറം ( വിഷ്ണു ശശി ശങ്കര്‍), ന്നാ താൻ കേസ് കൊട് ( രതീഷ് ബാലകൃഷ്ണ പൊതുവാള് ), പൂക്കാലം ( ഗണേഷ് രാജ് ) എന്നിവയും മുഖ്യധാരാ സിനിമയില്‍ 2018 ( ജൂഡ് ആന്റണി ജോസഫ്) എന്നിവയും ഫീച്ചര്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
Advertisements