ഗോവ: ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടുന്ന ഐ.എസ്.എൽ ഫൈനൽ ആവേശഭരിതമാകുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ഹൈദരാബാദ് ആരാധകരെയും ഒരു പോലെ ആവേശത്തിൽ മുക്കിയാണ് ഇപ്പോൾ മത്സരം പുരോഗമിക്കുന്നത്. ആദ്യ പകുതി ഗോൾ രഹിതമായി തുടരുമ്പോഴും മത്സരത്തിന്റെ ആവേശം തെല്ലും കുറഞ്ഞിട്ടില്ല. രണ്ടു ടീമുകളും പരസ്പരം മനസിലാക്കാനെടുത്ത ആദ്യത്തെ പതിനഞ്ചു മിനിറ്റ് ശേഷം തെല്ലും ആവേശം വിടാതെ തന്നെയുള്ള ആക്രമണമാണ് നടന്നത്.
ഗോൾ പ്രതീക്ഷിച്ചു നിന്ന ആരാധകരെ നിരാശരാക്കിയെങ്കിലും ആവേശം ഒട്ടും കുറയാതെ തന്നെയാണ് പന്തൊഴുകുന്നത്. ഐ.എസ്.എല്ലിലെ ഗോൾ വേട്ടക്കാരൻ ഓഗ്ബച്ചേയെ പൂട്ടിയിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ പിന്നിലേയ്ക്കു വലിച്ചു പിടിച്ചിരിക്കുകയായിരുന്നു. പല തവണ ഗോൾ മുഖത്ത് പന്തെത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു.