ഖത്തർ : നാലു കളികളില്‍ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ച ദിവസത്തില്‍ ഇത്തിരിക്കുഞ്ഞന് ടീമിനെതിരെ വമ്ബന്‍ ജയവുമായി അല്നസ്ര്. അല്റാഇദിനെതിരെ എതിരില്ലാത്ത നാലു ഗോളിനായിരുന്നു ടീമിന്റെ ജയം. ഇതോടെ, രണ്ടാം സ്ഥാനത്ത് അല്‍ഇത്തിഹാദുമായി പോയിന്റ് അകലം മൂന്നായി. ഒന്നാമതുള്ള ഇത്തിഹാദ് ഒരു കളി കുറച്ചുകളിച്ചതിനാല് അല്നസ്റിന് കിരീട പ്രതീക്ഷ തീരെ ചെറുതാണ്. എന്നാലും, അടുത്ത അഞ്ചു മത്സരങ്ങളും ജയിച്ച് ടീമിനെ കിരീടത്തിലെക്കുകയാണ് അല്‍നസ്റിനും പോര്‍ച്ചുഗീസ് താരത്തിനും മുന്നിലെ വഴി.
ക്രിസ്റ്റ്യാനോയും അല്‍നസ്റും എതിരാളികളുടെ പോസ്റ്റില്‍ പന്തെത്തിക്കുന്നതില്‍ പരാജയമായ മൂന്നു മത്സരങ്ങള്‍ പിന്നിട്ടാണ് ടീം ഗോള്വഴിയിലെത്തിയത്. പ്രകടനം തുടര്‍ച്ചയായി പിറകോട്ടടിച്ചതിനെ തുടര്‍ന്ന് അല്‍നസ്റില്‍ കോച്ച് റൂഡി ഗാര്‍സിയക്ക് പരിശീലകക്കുപ്പായം അടുത്തിടെ നഷ്ടമായിരുന്നു. അതിനു പിന്നാലെ കിങ് കപ്പില്‍ അല്വഹ്ദയോട് ടീം തോല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച അല്‍അവ്വല്‍ പാര്‍ക്കില്‍ നാലാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ഹെഡര്‍ ഗോള്‍. അബ്ദു റഹ്മാന് ഗരീബ് നേടിയ രണ്ടാം ഗോളില്‍ അസിസ്റ്റ് നല്കിയതും ക്രിസ്റ്റ്യാനോ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗദി പ്രോ ലീഗ് സീസണില്‍ അല്‍നസ്റിനായി 12ാം മത്സരത്തില്‍ 12ാമത്തെ ഗോളാണ് താരത്തിന്റെത്. അല്‍ഹിലാല്‍ താരം ഒഡിയോണ്‍ ഇഗാലോ, ഇത്തിഹാദിന്റെ അബ്ദുല്‍ റസ്സാഖ് ഹംദുല്ല എന്നിവരാണ് ടോപ്സ്കോറര്‍മാര്‍.