കാസര്‍കോട്: കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ഒരു ഹോട്ടലില്‍ വളര്‍ത്തിയിരുന്ന പെണ്ണാടിനാണ് ദാരുണമായ അന്ത്യമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയവും ഹോട്ടലിലെ ജീവനക്കാരനുമായ സെന്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കുകൂടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ഹോട്ടലിന് പിന്നില്‍ നിന്നും ആടിന്റെ കരച്ചില് കേട്ട മറ്റു തൊഴിലാളികള്‍ അന്വേഷിച്ചു വന്നപ്പോള്‍ ആണ് സെന്തിലും മറ്റു രണ്ടു പേരും ചേര്‍ന്ന് ആടിനെ പീഡിപ്പിക്കുന്നത് കണ്ടത്. നാല് മാസം ഗര്‍ഭിണിയായിരുന്ന ആടിനെ സെന്തിലടക്കം മൂന്ന് പേര് ചേര്‍ന്ന് ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സെന്തിലിന്റെ പീഡനത്തില്‍ നാല് മാസം ഗര്‍ഭിണിയായ ആട് ചത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവനക്കാരെ കണ്ടു മറ്റു രണ്ടു പേര് മതില് ചാടിക്കടന്ന് രക്ഷപ്പെട്ടെങ്കിലും സെന്തിലിനെ മറ്റു ജീവനക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. ഓടിപ്പോയ രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു. ചത്ത ആടിനെ വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം മഫവ് ചെയ്തു.