പുതുമുഖ ഗായികമാർക്ക് അവസരമുണ്ടോ? സോഷ്യൽ മീഡിയയിലെ കമൻ്റിന് മറുപടിമായി ഗോപി സുന്ദർ 

കൊച്ചി : മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സൂപ്പർഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാമൂഹമാദ്ധ്യമത്തില്‍ മിക്കപ്പോഴും ചർച്ചയാകാറുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ പലരും മോശം കമന്റുകള്‍ ഇടാറുണ്ട്.

Advertisements

എന്നാല്‍ അതിന് നല്ല കിടിലൻ മറുപടി ഗോപി സുന്ദർ നല്‍കാറുമുണ്ട്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പെണ്‍സുഹൃത്തുക്കളുമായി അദ്ദേഹം പങ്കുവച്ച ചിത്രങ്ങള്‍ വിമർശനങ്ങള്‍ നേരിട്ടിരുന്നു. അത്തരത്തില്‍ അദ്ദേഹം പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ദരിദ്രരരെ ഇതിലെ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. പിന്നാലെ നിരവധി കമന്റും ലെെക്കും ഗോപി സുന്ദറിന് ലഭിക്കുന്നുണ്ട്. അതിലെ ഒരു കമന്റിനാണ് ഗോപി മറുപടി നല്‍കിയിരിക്കുന്നത്. 

‘പുതുമുഖ ഗായികമാർക്ക് അവസരമുണ്ടോ? ഫോട്ടോ പിടിച്ച ആള് ആരാ? സൂപ്പർ’ എന്നായിരുന്നു കമന്റ്. ‘എന്റെ ദരിദ്രാ, നിന്നോട് നോം എന്ത് പറഞ്ഞാ? നിന്റെ വിശപ്പ് മാറും?’ എന്നായിരുന്നു ഗോപിയുടെ മറുപടി. പോസ്റ്റില്‍ ഗോപി സുന്ദറിനെ അനുകൂലിച്ചും വിമർശിച്ചും ആളുകള്‍ കമന്റിടുന്നുണ്ട്.ഗായിക അഭയ ഹിരണ്‍മയുമായി ഗോപി സുന്ദർ ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നതും പിന്നെ അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതുമെല്ലാം സമൂഹമാദ്ധ്യമത്തില്‍ വളരെ ചർച്ചയായിരുന്നു. അമൃതയുമായി വേർപിരിഞ്ഞു എന്ന തരത്തില്‍ പിന്നീട് വാർത്തകള്‍ വന്നു. തുടർന്നാണ് ഏറെ ട്രോളുകളും വിമർശനങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.