ജോബിൻ ജോർജ്:
കോട്ടയം അനശ്വര തീയറ്ററിൽ ഇന്ന് ഉച്ചക്ക് 2 മണി ഷോയിക്ക് ‘ഗോളം’ കാണാൻ സാധിച്ചു.സിനിമയുടെ റിലീസ് മുതൽ എല്ലായിടങ്ങളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെ കൂടിയായിരുന്നു സിനിമ കാണാൻ കയറിയത്.ഒരു സിനിമ പ്രേമി എന്ന നിലയിൽ എനിക്ക് മികച്ച സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെയായിരുന്നു ‘ഗോളം’. പുതുമുഖ സംവിധായകൻ സംജാദ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.ഖൽബ്, മൈക്ക്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ദിലീഷ് പോത്തൻ,സണ്ണി വെയിൻ, സിദ്ധിക്ക്, ചിന്നു ചാന്ദിനി തുടങ്ങി ഒരുപിടി പുതുമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ അടുത്തകാലത്ത് മലയാള സിനിമയിൽ വന്നതിൽ മികച്ച ത്രില്ലർ സിനിമയാണ് ഗോളം എന്ന് പറയാം. ചിത്രത്തിന്റെ ആദ്യ കൈ അടി കൊടുക്കേണ്ടത് സംവിധായകൻ സംജാദിന് ആണ്. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ഒരേ രീതിയിൽ പിടിച്ചിരുത്താൻ സംവിധായകന് സാധിച്ചു എന്നടുത്താണ് ഈ സിനിമയുടെ വിജയം.ഒരു ഓഫീസും അവിടെയുണ്ടാകുന്ന കൊലപാതകവും അതിനെ തുടർന്ന് ഉണ്ടാകുന്ന അന്വേഷണവും സംഭവവികാസങ്ങളും ആണ് സിനിമ മുമ്പോട്ട് വെക്കുന്നത്.സ്ഥിരം കാണുന്ന ക്രൈം ത്രില്ലർ പടങ്ങളുടെ ഫീൽ അല്ല ഈ സിനിമ കാണുമ്പോൾ കിട്ടുന്നത് മറിച്ച് വ്യത്യസ്ഥമായി ചിലയിടങ്ങളിൽ പുതുമ കൊണ്ടുവരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ഒരിടത്ത് പോലും സിനിമ ഡൌൺ ആയോ ലാഗുള്ളതായോ തോന്നുന്നില്ല. പ്രേക്ഷകരെ പിടിച്ചിരുത്തി മുമ്പോട്ട് പോകാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.ആകെ 2 മണിക്കൂർ ആണ് സിനിമയുടെ ദൈർഘ്യം.പടം തുടങ്ങി 5 മിനുറ്റ് കഴിയുമ്പോൾ തന്നെ സിനിമയുടെ പ്രധാന പ്ലോട്ടിലേക്ക് കയറുന്നു അത് കൊണ്ട് തന്നെ എവിടെയും ലാഗ് അടിക്കാതെ അവസാനം വരെ ഒറ്റ ഫ്ലോയിൽ പോകുന്നുണ്ട് സിനിമ.ഏതാണ്ട് സിനിമയുടെ 90% രംഗങ്ങളും ഒരു ഓഫിസും മറ്റൊരു വീടും മാത്രമാണ് കാണിക്കുന്നത്.
സിനിമയുടെ പ്രധാന പോസിറ്റീവ് ഘടകങ്ങളിൽ ഒന്നാണ് നായകൻ രഞ്ജിത്ത് സജീവ് അദ്ദേഹത്തിന് നൽകിയ കഥാപാത്രം മികച്ച രീതിയിൽ അവതരിപ്പിച്ചു എന്നുതന്നെ പറയാം.നമുക്ക് ചുറ്റും നമ്മൾ പോലും അറിയാതെ ഒരുപാട് ക്രൈംസ് നടക്കുന്നുണ്ട് എന്ന സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്നു. അത് പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാനും സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.സിനിമയുടെ മേക്കിങ് മ്യൂസിക് സ്റ്റോറിലൈൻ സ്ക്രിപ്റ്റ് എഡിറ്റിംഗ് ഡിഒപി തുടങ്ങി എല്ലാ മേഖലയും മികച്ചതായിരുന്നു ചിത്രം.ഒരു ക്രൈം ത്രില്ലെർ സിനിമക്ക് വേണ്ടിയുള്ള പെർഫെക്ട് ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് ഇതിൽ കൊടുത്തിട്ടുള്ളത്.അതുപോലെ രണ്ടാം ഭാഗത്തിലേക്കുള്ള പെർഫെക്ട് ടെയിൽ എൻഡ് ഉം ഇവിടെ കൊടുത്തിട്ടുണ്ട്.പെർഫോമൻ സിൽ എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ മികച്ചത് ആയി തന്നെ ചെയ്തിട്ടുണ്ട് കാസ്റ്റിംഗ് ഉൾപ്പടെ എല്ലാം പോസിറ്റീവ് ആയി തന്നെ തോന്നി.ആദ്യാവസാനം വരെ ത്രില്ലിംഗ് ആയി കണ്ടിരിക്കാൻ പറ്റിയ സിനിമ അതാണ് ഒറ്റവാക്കിൽ ഗോളം.