സ്വർണ്ണവിലയിൽ വീണ്ടും വർധന ; 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി

തിരുവനന്തപുരം : സ്വര്‍ണവിലയിൽ വീണ്ടും വർധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

Advertisements

16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,920 രൂപയില്‍ സ്വർണവില എത്തിയിരുന്നു. പിന്നീട് ഏകദേശം 1200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവില വീണ്ടും കൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Hot Topics

Related Articles