സ്വര്‍ണ്ണവിലയില്‍ ഇന്നും ഇടിവ്‌ ; പവന് 35,560 രൂപയായി

തിരുവനന്തപുരം : ആശ്വാസമായി സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞു. 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ ഒന്നിന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,680 രൂപയായിരുന്നു.

Advertisements

ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4460 രൂപയായിരുന്നു അന്നത്തെ വില.നവംബര്‍ മാസത്തിന്റെ തുടക്കം മുതല്‍ 16 വരെ സ്വര്‍ണവില ഘട്ടം ഘട്ടമായി ഉയർന്നിരുന്നു.
16ന് 36,920 രൂപ രേഖപ്പെടുത്തി നവംബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതിന് ശേഷമാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. രണ്ടാഴ്ചക്കിടെ 1360 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്.

Hot Topics

Related Articles