കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് രണ്ട് കോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണ മിശ്രിതം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച അഞ്ചുകിലോ സ്വര്‍ണമാണ് പിടികൂടിയത്. പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. രണ്ടരക്കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ ചോദ്യം ചെയ്ത് വരികയാണ്.

Advertisements

ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാരാണ് സ്വര്‍ണം കടത്തിയത്. ഇവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. ചെറിയ അളവില്‍ ഇവര്‍ ഒരു ഗ്രൂപ്പിന് വേണ്ടിയാണ് ഏഴ് പേരും സ്വര്‍ണ്ണം കടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ വസന്ത് എസ് ന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Hot Topics

Related Articles