കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. അരക്കോടിയിലേറെ രൂപയുടെ സ്വർണ്ണവുമായി യുവാവിനെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്നാണ് 1132.400 ഗ്രാം സ്വർണ്ണം പിടികൂടിയത്. 58,20,000 ത്തോളം രൂപ വില വരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം യുാവവിനെ പരിശോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് വാവാട് സ്വദേശിയിൽ നിന്നും 45,40,000ത്തോളം രൂപ വില വരുന്ന 874.300 ഗ്രാം സ്വർണ്ണവും, കൊടുവള്ളി സ്വദേശിയിൽ നിന്നും 29,74,000ത്തോളം രൂപ വില വരുന്ന 572.650ഗ്രാം സ്വർണ്ണവും, കസ്റ്റംസ് പ്രിവൻറീവ് വിഭാഗം പിടികൂടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് ദിവസം മുമ്പ് സൈക്കിളിനുള്ളിൽ സ്വർണ്ണക്കട്ടകൾ മെർക്കുറി പൂശി ഒളിച്ചുകടത്താനും ശ്രമം നടന്നിരുന്നു. എന്നാൽ കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണ്ണം പൊലീസ് പിടികൂടി. കാരിയർ ഉൾപ്പടെ മൂന്നു പേരെയാണ് സ്വർണ്ണം കടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ കാസർകോട് സ്വദേശി അബ്ദുൾ ബഷീറാണ് സൈക്കിളിനുള്ളിൽ വിദഗ്ദമായി സ്വർണ്ണം ഒളിപ്പിച്ച് കൊണ്ടുവന്നത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ ഇയാൾ രഹസ്യവിവരം ലഭിച്ച പൊലീസിന് മുന്നിൽ കുടുങ്ങി.