എനിക്ക് ഇരുപത് കോടിയ്ക്കു മുകളിൽ സമ്പാദ്യമുണ്ട്; ഗോപി സുന്ദറിനെ രണ്ടാം വിവാഹം കഴിച്ചത് മകന്റെ സമ്മതത്തോടെ; വിവാദങ്ങളിൽ വേറിട്ട പ്രതികരണവുമായി നടിയും ഗായികയുമായ അമൃത സുരേഷ്

കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറും പിന്നണി ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അമൃതയോടൊപ്പമുള്ള ചിത്രം ഗോപി സുന്ദർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഇരുവരെയും കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന്, പിന്നിട്ട പാഠങ്ങൾ മനസ്സിൽ കുറിച്ച്, കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോട് കൂടിയാണ് ഗോപി സുന്ദർ അമൃതയുമൊന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പിന്നീട് ഇരുവരെയും കുറിച്ചുള്ള പല വിവാദങ്ങളും കത്തിപ്പടർന്നെങ്കിലും ഇരുവരും വിവാഹിതരായതോടെ എല്ലാം കെട്ടടങ്ങി.

Advertisements

നോട്ടുബുക്ക് എന്ന സിനിമയിൽ സംഗീതം ചെയ്താണ് ഗോപി സുന്ദർ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെച്ചത്. ഐഡിയ സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. അമൃത സുരേഷ് ആദ്യം വിവാഹം കഴിച്ചത് നടൻ ബാലയെ ആയിരുന്നു. ഇരുവർക്കും ഒരു കുഞ്ഞു ജനിച്ചിരിരുന്നു. പാപ്പു എന്നാണ് മകളെ വിളിക്കുന്നത്. മൂവരും ഒന്നിച്ച് ചാനൽ ഷോകളിലൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഇരുവരും വിവാഹ മോചിതരായി. മകൾ പാപ്പു ഇപ്പോൾ ജീവിക്കുന്നത് അമൃതയ്‌ക്കൊപ്പമാണ്. പാപ്പുവിനെ കാണാൻ ബാലയെ അമൃത അനുവദിക്കുന്നില്ല എന്ന് തുടങ്ങി നിരവധി വിവാദങ്ങൾ മുൻപ് തലപൊക്കിയിരുന്നു. പിന്നീട് ബാല എലിസബത്തിനെ വിവാഹം ചെയ്തു. ഇതോടെ അമൃതക്കെതിരെയുള്ള ചർച്ചകൾ കുറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ അമൃത രണ്ടാം വിവാഹം കഴിച്ചതോടെ ഈ വിവാദങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി. എന്നാൽ ഒട്ടേറെ വിമർശനങ്ങൾ തങ്ങൾക്ക് നേരെ ഉയർന്നിട്ടും അതൊന്നും വക വെക്കാതെ സന്തോഷത്തോടെ ജീവിതം നയിക്കുകയാണ് ഗോപി സുന്ദറും അമൃതയും. അമൃത സുരേഷിന് നേരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഉണ്ടായിരുന്നു. കോടികൾ തട്ടിയെടുത്തു എന്നൊക്കെയായിരുന്നു ആരോപണം. എന്നാൽ ഇപ്പോൾ ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അമൃത. ആളുകൾ തോന്നുന്ന കാര്യങ്ങളൊക്കെ പറയുകയാണെന്നും 99 ശതമാനം ആരോപണങ്ങളും ഫേക്ക് ആണെന്നും പത്തിരുപത് കോടി തനിക്ക് ഉണ്ടെന്നും അതൊക്കെ കഷ്ടപ്പെട്ട് സമ്പാദിച്ചതാണെന്നും അമൃത പറയുന്നു.

പൂജ്യത്തിൽ നിന്നാണ് താൻ വീണ്ടും ജീവിതം തുടങ്ങിയതെന്നും തന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും മക്കൾക്കും സത്യാവസ്ഥ അറിയാമെന്നും അമൃത പറയുന്നു. എല്ലാവരും അവർക്ക് തോന്നിയത് എന്നെക്കുറിച്ച് പറയുകയാണെന്നും അമൃത കൂട്ടിച്ചേർത്തു. എന്റെ ജീവിതത്തെക്കുറിച്ച് അറിയാത്തവരാണ് എന്നെക്കുറിച്ച് കെട്ടുകഥകൾ ഉണ്ടാക്കുന്നതെന്നും ആകെ ഒരു ലൈഫ് മാത്രമേ ഉള്ളൂ എന്നും സങ്കടങ്ങളും കുറ്റങ്ങളും ഒഴിവാക്കി ഹാപ്പിയായി ജീവിക്കാനാണ് ശ്രമിക്കുന്നതെന്നും അമൃത പറഞ്ഞു. രണ്ടാം വിവാഹം കഴിച്ചപ്പോൾ ഏറ്റവും ആദ്യം അഭിപ്രായം ചോദിച്ചത് മകൾ പാപ്പുവിനോട് ആണെന്നും അവൾ വളരെ കംഫർട്ടബിൾ ആയതു കൊണ്ടാണ് ഗോപി സുന്ദറുമായുള്ള ബന്ധം മുന്നോട്ടു പോയതെന്നും അമൃത കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.