സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ മാതാവ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ ഹൃദയ സ്പർശിയായ കുറിപ്പിലൂടെ പങ്കുവച്ചിട്ടുണ്ട്.

Advertisements

“അമ്മ, എനിക്ക് ജീവിതം, സ്നേഹം, എന്‍റെ സ്വപ്നങ്ങള്‍ ഇവയെല്ലാം നേടാനുള്ള ശക്തി നല്‍കി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീത്തിലും നിങ്ങള്‍ എനിക്ക് പകര്‍ന്ന സ്നേഹം ഉണ്ട്. നിങ്ങള്‍ പോയിട്ടില്ല- എന്റെ ഹൃദയത്തിലും, എന്‍റെ മെലഡികളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടിലും ജീവിക്കുന്നു. ദൈവത്തോട് പ്രാർത്ഥിക്കുന്നു, നിങ്ങളുടെ ആത്മാവിന് സമാധാനം ലഭിക്കട്ടെ. പക്ഷേ, അമ്മ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം, എന്നെ കാത്തുകൊണ്ടിരിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കൂ, അമ്മ. നിങ്ങള്‍ എപ്പോഴും എന്റെ ശക്തിയും, എന്‍റെ വഴിത്തരകളിലെ പ്രകാശവുമായിരിക്കും” എന്നാണ് അമ്മയുടെയും ഗോപിയുടെയും ഛായചിത്രത്തിനൊപ്പം പങ്കിട്ട കുറിപ്പില്‍ പറയുന്നത്.

Hot Topics

Related Articles