ഗോപിനാഥ് മുതുകാട് പ്രൊഫഷണല്‍ മാജിക് വിട്ടു; ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി

തിരുവനന്തപുരം : നാലര പതിറ്റാണ്ട് കാലത്തെ പ്രൊഫഷണല്‍ മാജിക് ജീവിതം അവസാനിപ്പിക്കുകയാണെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ഇനിയുള്ള ജീവിതം മാറ്റിവെയ്ക്കുകയാണെന്നും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഗോപിനാഥ് മുതുകാട് അറിയിച്ചു. മാജിക് ഷോ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം. എന്നാലിപ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണല്‍ ഷോകള്‍ ഇനിയില്ലെന്നും അദ്ദേഹം അറിയിച്ചു.

Advertisements

കേരളത്തില്‍ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. 100 ഓളം പേരാണ് ഇവിടെയുള്ളത്. സംസ്ഥാനത്തെ ഏറ്റവും ജയകീയനായ മജീഷ്യനാണ് ഗോപിനാഥ് മുതുകാട്. ഏഴാമത്തെ വയസിലാണ് അദ്ദേഹം മാജിക് പഠിക്കുന്നത്. പത്താമത്തെ വയസില്‍ ആദ്യ ഷോ നടത്തി. 45 വര്‍ഷത്തോളം പ്രൊഫഷണല്‍ മാജിക് ഷോ നടത്തി.

Hot Topics

Related Articles