തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ പദവിയിൽ തുടരുന്നതിലെ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലാ നിയമനങ്ങളെച്ചൊല്ലി സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ്, ഗവർണറുടെ അസാധാരണ നടപടി.
കെ.എൻ. ബാലഗോപാൽ മന്ത്രിയായി തുടരുന്നതിലുള്ള പ്രീതി (പ്ലഷർ) പിൻവലിക്കുന്നുവെന്നാണ് ഗവർണർ കത്തിൽ പറയുന്നത്. ഗവർണറെ വിമർശിച്ചുകൊണ്ടു ബാലഗോപാൽ നടത്തിയ പ്രസംഗങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗവർണറെ വിമർശിക്കുന്ന മന്ത്രിമാരുടെ കാര്യത്തിൽ പ്രീതി പിൻവലിക്കുമെന്നു നേരത്തെ ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. ഇതു വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ് എന്ന വ്യാഖ്യാനത്തോടെ വാർത്തകൾ വന്നു. എന്നാൽ ഇതിൽ ഗവർണർ തന്നെ പിന്നീടു വിശദീകരണം നൽകി. പ്രീതി പിൻവലിക്കുമെന്നു മാത്രമാണ് താൻ ഉദ്ദേശിച്ചത് എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വിശദീകരണം.