‘റീല്‍ എടുത്തത് ഞായറാഴ്ച ദിവസം’; സർക്കാർ ഓഫീസിൽ റീൽസെടുത്തതിൽ വിശദീകരണവുമായി ജീവനക്കാർ

പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ വിശദീകരണം നല്‍കി ജീവനക്കാർ. റീല്‍ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. സംഭവത്തില്‍ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ തുടർ സ്വീകരിക്കുമെന്ന് മുൻസിപ്പല്‍ സെക്രട്ടറി അറിയിച്ചു. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള എട്ട് ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്.

Advertisements

മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. പിന്നാലെ ജീവനക്കാർ വിശദീകരണം നല്‍കുകയായിരുന്നു. റീല്‍ എടുത്തത് ഞായറാഴ്ച ദിവസമാണെന്നും ദുരന്ത നിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയതെന്നും വിശദീകരണത്തില്‍ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍ എടുത്തത് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles