സർവ്വകലാശാലകളിലെ സ്ഥിരം വി സി നിയമനം; ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : സർവ്വകലാശാല വി സി നിയമനത്തില്‍ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച ഗർവണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ. കഴിഞ്ഞ 28ാം തീയതി പുറപ്പെടുവിച്ച വി‍ജ്ഞാപനം നിയമപരമായി ചോദ്യം ചെയ്യുമെന്ന് എ ജി കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത സർവ്വകലാശാലകളില്‍ സ്ഥിരം വി സി വേണമെന്ന ഡോ. മേരി ജോർജ്ജിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെ ആണ് സർക്കാർ നിലപാട് അറിയിച്ചത്. ഹർജി ജൂലൈ 17ന് വീണ്ടും പരിഗണിക്കും. ഗവർണർ രൂപീകരിച്ച സെർച്ച്‌ കമ്മിറ്റിയില്‍ നിലവില്‍ സർവ്വകലാശാല പ്രതിനിധികള്‍ ഇല്ല. ചാൻസിലറായ ഗവർണറുടെയും യുജിസിയുടെയും നോമിനികള്‍ മാത്രമാണ് സെർച്ച്‌ കമ്മിറ്റിയില്‍ ഉള്ളത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സർക്കാർ ഗവർണർ പോര് കോടതിയിലും രൂക്ഷമാവുകയാണ്.

Advertisements

Hot Topics

Related Articles