അന്വേഷണം നടക്കട്ടെ, ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടും; എഡിഎമ്മിന്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നവീന്‍ ബാബുവിൻ്റെ കുടുംബത്തെ കാണുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കണം. ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. തൻ്റെ കാലാവധി പൂർത്തിയായിയെന്നും ഗവർണറെ മാറ്റുമെന്ന കാര്യത്തില്‍ തീരുമാനം രാഷ്ട്രപതിയുടെതാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് താമസിച്ച വീട്ടിനുള്ളില്‍ നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂ‍ർ ചെങ്ങളായിയിലെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.

Hot Topics

Related Articles