മീൻ വിഭവങ്ങള്‍ വളരെ ഇഷ്ടമാണ്; ആദ്യ നയപ്രഖ്യാപന വേളയില്‍ മീൻ പ്രിയം തുറന്ന് പറഞ്ഞ് ഗവർണർ

തിരുവനന്തപുരം: തൻ്റെ ആദ്യ നയപ്രഖ്യാപന വേളയില്‍ മീൻ വിഭവങ്ങള്‍ വളരെ ഇഷ്ടമാണെന്ന് പറഞ്ഞ് ഗവർണർ സഭയില്‍ ചിരി പടർത്തി. നയപ്രഖ്യാപന പ്രസംഗത്തിലെ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട ഖണ്ഡികവായിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഗവർണർ മീൻപ്രിയത്തെക്കുറിച്ച്‌ പറഞ്ഞത്. ഞാൻ നന്നായി മീൻ കഴിക്കാൻ ഇഷ്‌ടപ്പെടുന്നയാളാണെന്നായിരുന്നു ഗവർണറുടെ വാക്കുകള്‍.

Advertisements

എഴുതിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലില്ലാത്ത, ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഈ വാക്കുകള്‍ മന്ത്രിമാരും എംഎല്‍എമാരുമടക്കം ചിരിയോടെയാണ് സ്വീകരിച്ചത്. കായിക മേഖലയുമായി ബന്ധപ്പെട്ട ഭാഗത്ത് അർജൻറീന ടീം കേരളത്തിലെത്തും എന്ന പ്രഖ്യാപനം കേട്ടതിന് പിന്നാലെ,”മെസി വരുമോ ” എന്നായി പ്രതിപക്ഷത്തിൻ്റെ കൗണ്ടർ. ഗവർണർ പക്ഷേ ഇത് കേട്ടില്ലെങ്കിലും ഭരണ -പ്രതിപക്ഷ ബഞ്ചുകളില്‍ വീണ്ടും കൂട്ടച്ചിരി പടർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളത്തില്‍ ‘നമസ്കാരം’ പറഞ്ഞ് ആരംഭിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം 1 മണിക്കൂറും 57 മിനുട്ടും നീണ്ടു. ആലപ്പുഴ, വിഴിഞ്ഞം എന്നിങ്ങനെ പല സ്ഥലനാമങ്ങളും മലയാളത്തിലുള്ള പദ്ധതി നാമങ്ങളും ഉച്ചരിച്ചപ്പോള്‍ ഗോവക്കാരനായ ഗവർണർ വലഞ്ഞു. ചില വാക്കുകള്‍ ഉച്ചരിക്കാൻ ബുദ്ധിമുട്ടിയെന്ന് ഗവർണർ സമ്മതിക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.